വാക്ക് പാലിച്ചു എം.എൽ.എ; കൂട്ടായി റകുലേറ്റർ കം ബ്രിഡ്ജ്ന് ആദ്യ ബാഡ്ജറ്റിൽ തന്നെ ഫണ്ട് വകയിരുത്തി വി.എസ് ജോയ്
എടപ്പാൾ: തകർന്ന് ഗതാഗതം പോലും നിരോധിച്ച കൂട്ടായി റകുലേറ്റർ കം ബ്രിഡ്ജ്ന് ആദ്യ ബാഡ്ജറ്റിൽ തന്നെ ഫണ്ട് വകയിരുത്തി തിരിഞ്ഞടുപ്പ് സമയത്തു താൻ നൽകിയ വാഗ്ദാനം നിറവേറ്റിയിരിക്കുകയാ ണ് എം. എൽ.എ വി.എസ് ജോയ് നാലു വർഷത്തോളമായി പാലം തകർന്നിട്ട്. യഥാ സമയം ഫണ്ട് വകയിരുത്താൻ നേരത്തെയുള്ള എം.എൽ.എ യുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായില്ല. തിരിഞ്ഞടുപ്പ് പ്രചരണ വേളയിൽ പാലം സന്ദർശിച്ച വി.എസ് ജോയ് പാലത്തിന്റെ അപകടവസ്‌ഥയും യാത്രാ ദുരിതവും നേരിട്ട് മനസ്സിലാക്കുകയും വിജയിച്ചാൽ ആദ്യ പരിഗണന നൽകി കൂട്ടായി റകുലേറ്റർ കം ബ്രിഡ്ജ്ന് ഫണ്ട് വകയിരുത്തുമെന്നും നാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നു. ആ ഉറപ്പ് മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച ആദ്യ ബഡ്ജ് റ്റിൽ തന്നെ നിറവേറ്റി യെടുക്കാൻ കഴിഞ്ഞത്തിന്റെ ആഹ്ലാദത്തിലാണ് നാട്ടുകാർ. മംഗലം ഗ്രാമ പഞ്ചായത്തിലെ കൂട്ടായിയെയും മംഗലത്തെയും ബന്ധിപ്പിക്കുന്ന ഏക ഗതാഗത മാർഗമാണ് ഈ പാലം. എം.എൽ.എ യായി തിരിഞ്ഞടുക്കപ്പെട്ടതിനു ശേഷം വി.എസ് ജോയ് ഇറിഗേഷൻ ഉദ്യോഗസ്ഥമൊത്ത് പാലം സന്ദർശിക്കുകയും നേരിട്ട് കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്തിരുന്നു.