EDAPPALLocal newsTHAVANUR
സംസ്ഥാന പാതയിയിൽ കെ.എസ്.ആർ.ടി.സി.യും ബൈക്കും ഇടിച്ച സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരം
എടപ്പാൾ: സംസ്ഥാന പാതയിലെ മണൂർ നടക്കാവിൽ ബൈക്കിൽ കെ.എസ്.ആർ.ടി.സി.ബസ് ഇടിച്ച സംഭവത്തിൽ രണ്ട് ബൈക്ക് യാത്രികർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30-ന് ആണ് അപകടം. ഗുരുതരമായി പരിക്കേറ്റ തവനൂർ കൂര തെക്കേ പാറയ്ക്കൽ മനു (15)വിനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും തൃക്കണാപുരം കൂട്ടായത്ത് അഭിജിത്തിനെ (21) എടപ്പാൾ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.