തവനൂരൊരുങ്ങുന്നൂ, സമ്പൂർണ പ്രഥമശുശ്രൂഷാ സാക്ഷരത നേടാൻ
തവനൂർ: പഞ്ചായത്തിൽ സമ്പൂർണ പ്രഥമ ശുശ്രൂഷാ സാക്ഷരതായജ്ഞ പരിപാടി തുടങ്ങി.ഒരു വീട്ടിൽ ഒരു പ്രഥമ ശുശ്രൂഷാ അംഗം എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഗ്രാമപ്പഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് ‘േഗാൾഡൺ ഹവർ’എന്ന പദ്ധതി നടപ്പാക്കുന്നത്.
വാർഡുകൾ, സ്ഥാപനങ്ങൾ, വ്യാപാരികൾ, ഡ്രൈവർമാർ എന്നീതലങ്ങൾ കേന്ദ്രീകരിച്ച് അംഗങ്ങൾക്ക് പരിശീലനം നൽകും. പ്രദേശത്ത് ഏത് തരത്തിലുള്ള അപകടങ്ങൾ സംഭവിച്ചാലും പ്രഥമശുശ്രൂഷനൽകി മരണം ഒഴിവാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിയുടെ ലോഗോ ഡോ. കെ.ടി. ജലീൽ എം.എൽ.എ. പ്രകാശനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.പി. നസീറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.വി. ശിവദാസ്, സെക്രട്ടറി ടി. അബ്ദുൽ സലീം, മെഡിക്കൽ ഓഫീസർ ഡോ. വിജിത്ത് വിജയ് ശങ്കർ, കെ. ലിഷ, എൻ.വി. ഫിറോസ്, സി.ആർ. ശിവപ്രസാദ്, ടി.പി. ബീന, പി.കെ. ജീജ, രാജേഷ് പ്രശാന്തിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.