EDAPPAL

കേൾവിദിനത്തിൽ ബോധവത്കരണ റാലി

പൊന്നാനി: ലോക കേൾവിദിനത്തിന്റെ ഭാഗമായി താലൂക്ക് ആശുപത്രിയുടെയും ദേശീയ ബധിരത നിയന്ത്രണ പദ്ധതിയുടെയും സഹകരണത്തോടെ ബോധവത്കരണ റാലി നടത്തി.

‘ചെവിയുടെയും കേൾവിയുടെയും സംരക്ഷണം എല്ലാവർക്കും’ എന്ന ലോകാരോഗ്യസംഘടനയുടെ സന്ദേശം നൽകിയാണ് റാലി സംഘടിപ്പിച്ചത്. നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനംചെയ്തു. താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ഷാജ് കുമാർ അധ്യക്ഷതവഹിച്ചു.

എൻ.പി.പി.സി.ഡി. നോഡൽ ഓഫീസർ ഡോ. അബ്ബാസ് ബോധവത്കരണ സന്ദേശം നൽകി. ഡോ. ഷമീൽ, ടി.പി. നൂർജഹാൻ, സലാഹുദ്ദീൻ എന്നിവർ പ്രസംഗിച്ചു. പൊന്നാനി എം.ഇ.എസ്. കോളേജിലെ എൻ.എസ്.എസ്. വൊളന്റിയർമാർ റാലിക്ക് നേതൃത്വംനൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button