ചങ്ങരംകുളം ലയൺസ് ക്ലബ്ബ് പീസ് പോസ്റ്റർ മത്സരവും സൗജന്യ നേത്ര പരിശോധനാ ക്യാമ്പും സംഘടിപ്പിക്കും
ചങ്ങരംകുളം: ലയൺസ് ക്ലബ് ഓഫ് ചങ്ങരംകുളത്തിന്റെ നേതൃത്വത്തിൽ നവംബർ 4-ന് പീസ് പോസ്റ്റർ മത്സരവും നവംബർ 8-ന് സൗജന്യ നേത്ര പരിശോധനാ ക്യാമ്പും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.പോസ്റ്റർ മത്സരം മൂക്കുതല ചിത്ര നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലും സൗജന്യ നേത്ര ചികിത്സ തിമര ശസ്ത്രക്രിയ ക്യാമ്പ് സബീന റോഡിലെ സി കെ എം അടക്കാ മാർക്കറ്റിലും വെച്ചാണ് സംഘടിപ്പിക്കുന്നത്.
അൽ മനാർ ഹോസ്പിറ്റൽ തിരൂരിന്റെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പിനൊപ്പം തിമിര ശസ്ത്രക്രിയാ പദ്ധതിയും നടപ്പാക്കുമെന്ന് പ്രസിഡന്റ് ചന്ദ്രാനന്ദൻ, ഡിസ്ട്രിക്ട് കോർഡിനേറ്റർ ദിലീപ് ചങ്ങരംകുളം, സെക്രട്ടറി ജനാർദ്ദനൻ പട്ടേരി, ട്രഷറർ ഉമ്മർ കുളങ്ങര, ബോർഡ് അംഗങ്ങളായ ബഷീർ (സ്റ്റൈലോ), രാധാകൃഷ്ണൻ പട്ടേരി എന്നിവർ അറിയിചു. പരിപാടികളിൽ പൊതുജനങ്ങളുടെയും സന്നദ്ധപ്രവർത്തകരുടെയും സഹകരണം ഭാരവാഹികൾ അഭ്യർഥിച്ചു.