കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു
കുമരനല്ലൂർ സ്പോട്ട് മോർണിംഗ് ഫിറ്റിന്റെ നേതൃത്വത്തിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു. പരിപാടിയിൽ സ്പോട്ട് അംഗവും ട്രെയിനറുമായ ജംഷീദ് കളയാടത്ത് സ്വാഗതം പറഞ്ഞു. സ്പോട്ട് ജനറൽ സെക്രട്ടറിയും ട്രെയിനറുമായ ഡോ. വി കെ. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.റിട്ടയേർഡ് ഹെഡ്മാസ്റ്ററും സ്പോട്ട് മെമ്പറുമായ സി. എം. അലി മാസ്റ്റർ കേരളപ്പിറവി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. ഭാഷയുടെയും സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും വൈവിധ്യങ്ങളെ ചേർത്തുപിടിച്ച് ഐക്യത്തോടെയും സാഹോദര്യത്തോടെയും മുന്നേറുന്ന കേരളത്തിന്റെ മാതൃക വരുംതലമുറകൾക്കും പ്രചോദനമാകണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
കേരളത്തിന്റെ സാമൂഹിക പുരോഗതിയും മതസൗഹാർദവും വിദ്യാഭ്യാസ മുന്നേറ്റവും കാത്തുസൂക്ഷിക്കേണ്ടത് ഓരോ മലയാളിയുടെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വാർഡ് മെമ്പറും സ്പോട്ട് അംഗവുമായ അലി കുമരനെല്ലൂർ നന്ദി പ്രകാശിപ്പിച്ചു.