BREAKING NEWSLATEST NEWSUncategorized

ഡൽഹിയിൽ ഇന്ത്യ സഖ്യത്തിന്റെ വമ്പൻ പ്രതിഷേധ മഹാറാലി; രാംലീല മൈതാനത്തേക്ക് ജനസാഗരം

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മിഷനുമെതിരെ ശക്തിപ്രകടനം ലക്ഷ്യമിട്ട് പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ‘ഇന്ത്യ’ (INDIA) സഖ്യം സംഘടിപ്പിക്കുന്ന മഹാറാലി ഡൽഹിയിലെ രാംലീല മൈതാനത്ത് തുടക്കമാകുന്നു. ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി, വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെയുള്ള പ്രതിഷേധം തുടങ്ങിയ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിപക്ഷം തെരുവിലിറങ്ങിയിരിക്കുന്നത്.​

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി തുടങ്ങി സഖ്യത്തിലെ പ്രമുഖ നേതാക്കൾ റാലിക്ക് നേതൃത്വം നൽകുന്നു.രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന പ്രതിപക്ഷ നേതാക്കൾ റാലിയിൽ പങ്കെടുത്തു സംസാരിക്കും. വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരെയും ജനാധിപത്യ സ്ഥാപനങ്ങളുടെ സംരക്ഷണത്തിനുമായി സംഘടിപ്പിക്കുന്ന റാലിയിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പ്രവർത്തകരാണ് രാംലീല മൈതാനത്തേക്ക് ഒഴുകിയെത്തുന്നു. ​

സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും:റാലിയോട് അനുബന്ധിച്ച് ഡൽഹി പൊലീസും കേന്ദ്ര സായുധ പൊലീസും (CAPF) ഉൾപ്പെടെ അയ്യായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്.​സിസിടിവി ക്യാമറകളും എഐ സാങ്കേതികവിദ്യയും ഉപയോഗിച്ച് റാലി നടക്കുന്ന പ്രദേശങ്ങളിൽ തത്സമയ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. റാലിയിലേക്ക് വൻതോതിൽ ജനങ്ങളും വാഹനങ്ങളും എത്തുന്നത് കണക്കിലെടുത്ത് നഗരത്തിലെ പ്രധാന പാതകളിൽ ഡൽഹി ട്രാഫിക് പൊലീസ് കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button