BREAKING NEWSLATEST NEWS
കുറ്റിപ്പുറത്ത് ദേശീയപാത മേൽപാലത്തിന് താഴെ കാർ തലകീഴായി മറിഞ്ഞു; യാത്രക്കാർ രക്ഷപ്പെട്ടു
കുറ്റിപ്പുറം: മിനിപമ്പയ്ക്ക് സമീപം ദേശീയപാത മേൽപാലത്തിന് താഴെ കാർ തലകീഴായി മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെ അഞ്ചോടെയാണ് അപകടം. PY 03 B 8478 എന്ന നമ്പറിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്.
കാറിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടതായാണ് പ്രാഥമിക വിവരം. അപകടവിവരം അറിഞ്ഞ് ബന്ധപ്പെട്ടവർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.