CHANGARAMKULAM

ചങ്ങരംകുളം ചിയ്യാനൂരില്‍ ജോഡോ ഭവന്‍ തിങ്കളാഴ്ച പ്രതിപക്ഷ നേതാവ് താമിയേട്ടന് സമര്‍പ്പിക്കും

ചങ്ങരംകുളം:ചിയ്യാനൂരില്‍ സ്വദേശി കൈപ്രവളപ്പിൽ താമിക്കും കുടുംബത്തിനും ജോഡോ ഭവന്‍ ഒരുങ്ങി. പ്രതിപക്ഷ നേതാവ് താമിക്കും കുടുംബത്തിനും ജോഡോ ഭവന്‍ സമര്‍പ്പിക്കും.ഉത്‌സവ പറമ്പുകളിൽ കളിക്കോപ്പുകൾ വിൽക്കുന്ന ജോലി ചെയ്ത് ജീവിച്ചിരുന്ന താമിയുടെ ശോചനീയാവസ്ഥയിലായിരുന്ന വീട് പൂര്‍ണ്ണമായും നിലം പൊത്തിയതോടെ ടാര്‍പോളിന്‍ വലിച്ച് കെട്ടിയാണ് അന്തിയുറങ്ങിയത്.ഇതിനിടയില്‍ ഉണ്ടായ അപകടവും പ്രായാധിക്യവും മൂലം തൊഴിലിന് പോകുവാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു താമിയേട്ടന്‍.പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് നിര്‍ദ്ധരരായ കുടുംബത്തിന് വീട് ഒരുക്കിയത്.താമിയേട്ടനും, ഭാര്യയും, വാൾവ്‌ സംബന്ധമായ അസുഖമുള്ള നിത്യ രോഗിയായ മകളും അടങ്ങിയ കുടുംബത്തിനാണ് സുമനസ്സുകളുടെ സഹായത്താലും പരിശ്രമത്താലും രാഹുൽ ഗാന്ധി നടത്തിയ ഭാരത്‌ ജോഡോ യാത്രയുടെ സ്മരണക്കായി “ജോഡോ ഭവൻ” എന്ന പേരില്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കിയത്.വീടിന്റെ താക്കോൽ കൈമാറൽ ചടങ്ങ് ഒക്ടോബർ 13 ന് തിങ്കൾ ഉച്ചക്ക് 12 മണിയോടെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവ്വഹിക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button