CHANGARAMKULAM
ആസ്ട്രേലിയക്കാ രുമായി സംവദിച്ച് ഇംഗ്ലീഷ് ക്ലബ്ബ് വിദ്യാത്ഥികൾ
ചങ്ങരംകുളം :-എസ്. എം ഇംഗ്ലീഷ് സ്കൂളിലെ
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദേശികളുമായി സംവദിച്ച് വിദ്യാത്ഥികൾ. ആസ്ട്രേലിയക്കാരായ
സ്എനിയ ജംഗ്, കെല്ല്യ വയലറ്റ്, ക്രിസ്സമ്മർ, ജോർജ് ജംഗ് എന്നിവരുമായാണ് വിദ്യാർത്ഥികൾ സംവദിച്ചത്. ഓസ്‌ട്രെലിയയിലെ വിദ്യാഭ്യാസം, ജനങ്ങളുടെ ജീവിത രീതിഎന്നിവയെ കുറിച്ചു കുട്ടികൾ ചോദിച്ചറിഞ്ഞു. പരിപാടിക്ക് പ്രിൻസിപ്പൽ ബേബി പ്രമോദ്, പി. ആ ർ. ഒ അബ്ദുല്ലകുട്ടി. സി. വി , അധ്യാപകരായ ശിൽപ ,പി. ഷഹീല അഷ്‌റഫ്, കെ. ദിവ്യ എന്നിവർ നേതൃത്വം നൽകി.