Local newsMALAPPURAM
കോലം കത്തിച്ചതിന് അറസ്റ്റിൽ
മലപ്പുറം: മലബാർ വിദ്യാഭ്യാസ അവകാശ സമരത്തിന്റെ ഭാഗമായി കെ.ടി. ജലീൽ എം.എൽ.എ.യുടെ കോലം കത്തിച്ചതിന് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ, ജനറൽ സെക്രട്ടറി ബാസിത്ത് താനൂർ, വൈസ് പ്രസിഡന്റ് ഷാറൂൻ അഹമ്മദ്, സെക്രട്ടേറിയറ്റംഗം ഫായിസ് എലാങ്കോട്, മങ്കട മണ്ഡലം പ്രസിഡന്റ് ഡോ. നബീൽ അമീൻ എന്നിവരെയാണ് മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്.