KERALALocal news
കടലില്‍ കുളിക്കുമ്പോള്‍ ശക്തമായ തിരയില്‍പ്പെട്ട് തല കല്ലിലിടിച്ചു; ഫുജൈറയില്‍ മലയാളി യുവാവ് മരിച്ചു
ഫുജെെറ : കടലിൽ കുളിക്കാൻ പോയ മലയാളി യുവാവ് ഫുജെെറയിൽ മരിച്ചു. ശക്തമായ തിരയില്‍പ്പെട്ട് തല കല്ലിലിടിച്ചാണ് യുവാവ് മരിച്ചത്. മലപ്പുറം പെരുമ്പടപ്പ് പുത്തന്‍പള്ളി സ്വദേശി വാലിയില്‍ നൗഷാദ് ആണ് മരിച്ചത്. 38 വയസായിരുന്നു.ചൊവ്വാഴ്ച വൈകിട്ട് ദിബ്ബയിലായിരുന്നു സംഭവം. അവധിയായതിനാൽ സുഹൃത്തുക്കളോടൊന്നിച്ച് കടലിൽ കുളിക്കാൻ പോയി.ആറ് വർഷമായി ഫുജൈറയിലുള്ള നൗഷാദ് സ്വകാര്യ മണി എക്സ്ചേഞ്ചിൽ ജോലി ചെയ്യുകയാണ്. ബീച്ച് നവീകരണത്തിന് കൂട്ടിയിട്ടിരുന്ന കല്ലുകളില്‍ ഒന്നിൽ ആണ് നൗഷാദിന്റെ തല ഇടിച്ചത്. തലക്ക് ഗുരുതര പരിക്കേറ്റതാണ് മരണ കരാണം.