Local newsMALAPPURAM

താൽക്കാലിക പ്ലസ് വൺ ബാച്ച്: കൂടുതൽ ഹ്യുമാനിറ്റീസ്

മലപ്പുറം : ജില്ലയ്ക്കു 53 താൽക്കാലിക പ്ലസ് വൺ ബാച്ചുകൾ കൂടി അനുവദിച്ചതോടെ പുതുതായി 3180 പേർക്കു അവസരം. 27 സർക്കാർ സ്കൂളുകളിലും 26 എയ്ഡഡ് സ്കൂളുകളിലുമായി ഓരോ ബാച്ച് വീതമാണ് അനുവദിച്ചത്. എയ്ഡഡ് സ്കൂളുകളിൽ 1,560 സീറ്റും സർക്കാർ സ്കൂളുകളിൽ 1,620 സീറ്റും ലഭ്യമാകും. ‌അനുവദിച്ചവയിൽ കൂടുതൽ ഹ്യുമാനിറ്റീസ് ബാച്ചുകളാണ്. 32 എണ്ണം. കൊമേഴ്സ്–17, സയൻസ്– 4 ബാച്ചുകളുണ്ട്. മണ്ഡലം തിരിച്ച് ഏറ്റവും കൂടുതൽ ബാച്ചുകൾ അനുവദിച്ചതു തിരൂരങ്ങാടിയിലാണ്– 10 ബാച്ചുകൾ.തിരൂർ, നിലമ്പൂർ, ഏറനാട് മണ്ഡലങ്ങൾ– 9, പൊന്നാനി– 7, പെരിന്തൽമണ്ണ–5, കൊണ്ടോട്ടി– 4 ബാച്ചുകൾ അനുവദിച്ചു. രണ്ടാം സപ്ലിമെന്ററി അലോട്മെന്റിൽ 8,338 പേരാണ് അവസരം ലഭിക്കാതെ പുറത്തായത്. രണ്ടാം സപ്ലിമെന്ററി അലോട്മെന്റിനുശേഷമുള്ള ഒഴിവുകളിലും പുതിയ താൽക്കാലിക ബാച്ചുകളിൽ അവസരം കിട്ടുന്നവരും ഒഴിച്ചാൽ അയ്യായിരത്തോളം പേർക്ക് ഇനിയും സീറ്റില്ലാതെ വരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button