CHANGARAMKULAM
കക്കിടിപ്പുറം കെ.വി.യു.പി.സ്കൂൾ 94ആം വാർഷികാഘോഷവും അധ്യാപകർക്ക് യാത്രയയപ്പും നൽകി
കക്കിടിപ്പുറം കെ.വി.യു.പി.സ്കൂൾ 94-ാം വാർഷികാഘോഷവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപിക സി.കെ.രാജലക്ഷ്മി ടീച്ചറുടെ യാത്രയയപ്പും പി. നന്ദകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വത്സലടീച്ചർ രാവിലെ പതാക ഉയർത്തി വാർഷികആഘോഷത്തിന് തുടക്കം കുറിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടി.രാമദാസ് അധ്യക്ഷത വഹിച്ചു. ആലങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.ഷഹീർ , പ്രസിദ്ധ കവയിത്രി ഡോ:ഇ.എം. സുരജ, സി.കെ. പ്രകാശൻ , കെ.പി.ചന്ദ്രമതി, സി.കെ. അഷ്റഫ്, ആസിയ ഇബ്രാഹിം, സി.ശിവശങ്കരൻ മാസ്റ്റർ, സി.കെ.ബിജു, കെ.സാജിറ , സജി കെ ചിന്നൻ , പി. അനുശ്രി, പി.ജി.ബിന്ദു, എം.എൻ . പ്രിയ, സി.വൽസല, സി.കെ. രാജലക്ഷ്മി എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടന ശേഷം വിദ്യാർത്ഥികളുടെ കലാപരിപാടികൾ നടന്നു.