BREAKING NEWSLATEST NEWS
വിലക്കയറ്റം, എൽ ഡി എഫ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു
പൊന്നാനി:വിലക്കയറ്റം തടയുക,കടലും തീരവും വിൽക്കാനുള്ള നീക്കം പിൻവലിക്കുക,കിഫ്ബിയെയും ആരോഗ്യ മേഖലയെയും കോർപ്പറേറ്റുകൾക്ക് അടിയറവയ്ക്കരുത് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനകീയ കൂട്ടായ്മ നടത്തി.
യു ഡി എഫ് സർക്കാറിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ എൽ ഡി എഫ് പൊന്നാനി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചമ്രവട്ടം ജംഗ്ഷനിൽ നടന്ന പരിപാടി സി പി ഐ സംസ്ഥാന കൗൺസിൽ അംഗം അജിത് കൊളാടി ഉദ്ഘാടനം ചെയ്തു.
ടി സത്യൻ അധ്യക്ഷത വഹിച്ചു.അഡ്വ.പി കെ ഖലീമുദ്ധീൻ,ഇ അബ്ദുൽ നാസർ,സാജൻ ആലത്തിയൂർ,സി പി മുഹമ്മദ് കുഞ്ഞിപി രാജൻ, കെ കെ ബാബു,സി വി സുധ,എം എ ഹമീദ്,പി ഇന്ദിര,എൻ കെ ഹുസൈൻ, ഷംസു കുമ്മിൽ എന്നിവർ പ്രസംഗിച്ചു.