നന്നംമുക്ക് പഞ്ചായത്തിൽ കുറ്റിക്കുരുമുളക് തൈകൾ വിതരണം ചെയ്തു
ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയുടെ ഭാഗമായി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകർക്ക് സബ്സിഡി നിരക്കിൽ കുറ്റിക്കുരുമുളക് തൈകൾ വിതരണം ചെയ്തു. പഞ്ചായത്ത് അങ്കണത്തിൽ നടന്ന വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി രവീന്ദ്രൻ നിർവഹിച്ചു.
വൈസ് പ്രസിഡന്റ് മുഹമ്മദാലി നരണിപ്പുഴ അധ്യക്ഷത വഹിച്ചു.വിപണിയിൽ നൂറ് രൂപയോളം വിലവരുന്ന തൈകൾ സബ്സിഡി നിരക്കിൽ 25 രൂപയ്ക്കാണ് വിതരണം ചെയ്തത്. നേരത്തേ അപേക്ഷ സമർപ്പിച്ച് ഗ്രാമസഭകളുടെ അംഗീകാരം ലഭിച്ച ഗുണഭോക്താക്കൾക്കാണ് തൈകൾ നൽകിയത്.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജന രാജീവ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തസ്നി റഫീഖ്, രണ്ടാം വാർഡ് അംഗം അജയ് ഘോഷ്, പഞ്ചായത്ത് സെക്രട്ടറി ഷീജ, കൃഷി ഓഫീസർ ദേവി എന്നിവർ സംസാരിച്ചു.ജനപ്രതിനിധികൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.