BREAKING NEWSLATEST NEWS

മാറഞ്ചേരിയിലെ വിവിധ വികസന പ്രശ്നങ്ങൾ; ജില്ലാ കളക്ടർക്ക് നിവേദനം നൽകി വ്യാപാരി വ്യവസായി ഏകോപന സമിതി

മാറഞ്ചേരി സെന്ററിലെ വിവിധ അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് നേതാക്കൾ ജില്ലാ കളക്ടർക്ക് നിവേദനം സമർപ്പിച്ചു.

മാറഞ്ചേരി സെന്ററിലെ അനധികൃത തെരുവ് കച്ചവടം നിയന്ത്രിക്കുക, പൊതുജനങ്ങളുടെ സൗകര്യാർഥം പൊതു ശൗചാലയം നിർമിക്കുക, അപകടഭീഷണിയായി നിൽക്കുന്ന വൈദ്യുതി ലൈനുകൾ സുരക്ഷിതമായ കേബിളുകളാക്കി മാറ്റുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചത്.

നിവേദനം സമർപ്പിക്കുന്നതിന് മണ്ഡലം പ്രസിഡന്റ് ഫൈസൽ ടി.സി.എം, യൂണിറ്റ് പ്രസിഡന്റ് അഷ്റഫ് വീട്ടിലയിൽ, ട്രഷറർ ഇസ്മായിൽ എ, വനിതാ വിംഗ് പ്രസിഡന്റ് ആരിഫ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button