ഐഡിയൽ സ്റ്റാഫ് ഡേയിൽ ചെയർമാൻ പി.കുഞ്ഞാവു ഹാജിക്ക് ഉജ്ജ്വല സ്വീകരണം
തവനൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ഐഡിയൽ ട്രസ്റ്റ് ചെയർമാൻ പി.കുഞ്ഞാവു ഹാജിക്ക് കടകശ്ശേരി ഐഡിയൽ സ്റ്റാഫ് ഡേയോടനുബന്ധിച്ച് ഉജ്ജ്വല സ്വീകരണം നൽകി. സ്കൗട്ട്, എസ് പി സി, കലാപ്രകടനങ്ങൾ എന്നിവയുടെ അകമ്പടിയോടെയാണ് അദ്ദേഹത്തെ ഐഡിയൽ കാമ്പസ് വരവേറ്റത്.
തവനൂർ എംഎൽഎ ഡോ: കെ ടി ജലീൽ ഉദ്ഘാടനം ചെയ്തു.
നിസ്വാർത്ഥമായ സേവന പ്രവർത്തനങ്ങളാണ് അദ്ദേഹത്തിൻ്റെ ഈ സ്ഥാനലബ്ധിക്ക് കാരണമെന്ന് ഉദ്ഘാട ന പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു.
ഡോ :കെ ടി ജലീൽ ഉപഹാര സമർപ്പണവും നടത്തി.ഐഡിയൽ ട്രസ്റ്റ് സെക്രട്ടറി കെ കെ എസ് ആറ്റക്കോയ തങ്ങൾ കുഞ്ഞാവു ഹാജിയെ പൊന്നാട അണിയിച്ചു.
കുഞ്ഞാവുഹാജിയുടെ സംഘടനാ രംഗവുമായും കുടുംബവുമായും അദ്ദേഹം ചെയർമാനായ ഐഡിയൽ സ്ഥാപനവുമായും ബന്ധപ്പെട്ട അഞ്ഞൂറിൽ പരം ഫോട്ടോകൾ ഉൾപ്പെടുത്തിയ ഫോട്ടോ ആൽബം മാനേജർ മജീദ് ഐഡിയൽ സമ്മാനിച്ചു.
കുഞ്ഞാവു ഹാജിയുടെ കുടുംബാഗങ്ങളും ഐഡിയൽ ട്രസ്റ്റ് ഡയറക്ടർമാരും അഞ്ഞൂറോളം സ്റ്റാഫ് അംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ
ട്രസ്റ്റ് സെക്രട്ടറി കെ കെ എസ് ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു.
മനേജർ മജീദ് ഐ ഡിയൽ മുഖ്യ പ്രഭാഷണം നടത്തി.
ഐഡിയൽ ട്രസ്റ്റ് ഡയറക്ടർമാരായ കെ വി മജീദ്, പി.വി. മരക്കാർ, അഡ്വ: അബ്ദുൽ ഗഫൂർ
ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ സെന്തിൽ കുമരൻ ,സമീർ ആസിഫ് , ചിത്ര ഹരിദാസ് ,ഉമർ പുനത്തിൽ,അഭിലാഷ് ശങ്കർ, വി മൊയ്തു,
തുടങ്ങിയവർ പ്രസംഗിച്ചു.