BREAKING NEWSLATEST NEWSPUBLIC INFORMATIONUPDATES

ചാവക്കാടിൽ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും തെറിച്ചുവീണ് ഗര്‍ഭിണിയായ വിദ്യാര്‍ഥിനിക്ക് പരുക്ക്

ചാവക്കാട്: ചാവക്കാട്: ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും ഗര്‍ഭിണി റോഡിലേക്ക് തെറിച്ചുവീണ് അപകടം. തെക്കഞ്ചേരി സ്വദേശി ഫാത്തിമയാണ് തെറിച്ചുവീണത്. ഇന്ന് രാവിലെയാണ് സംഭവം.ചാവക്കാട് തെക്കേ ബൈപാസ് വളവില്‍ വെച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ഫാത്തിമയെ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മമ്മിയൂര്‍ ലിറ്റില്‍ ഫ്ലവർ കോളജിലെ വിദ്യാര്‍ഥിനിയായ ഫാത്തിമ, വളവ് തിരിയുന്നതിനിടെ ബസിന്റെ പുറകിലെ വാതിലിലൂടെ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button