BREAKING NEWSLATEST NEWSPUBLIC INFORMATIONUPDATES

മക്കക്ക് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയിട്ടില്ല; സൗദിയുടെ വാദം തള്ളി ഹൂഥികള്‍

സന്‍ആ: മക്കയെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന സൗദി ആരോപണത്തെ തള്ളി യമനിലെ ഹൂഥികള്‍. സൗദിയുടെ വാദം തികഞ്ഞ ‘നുണ’യാണെന്നും വിശുദ്ധ നഗരത്തിനോ മറ്റ് ഇസ്‌ലാമിക പുണ്യസ്ഥലങ്ങള്‍ക്കോ യമനില്‍ നിന്ന് യാതൊരു ഭീഷണിയുമില്ലെന്ന് ഹൂഥികള്‍ വ്യക്തമാക്കി. സൗദിയുടെ ആരോപണത്തെ ഹൂഥി സൈനിക വക്താവ് യഹ്യ സരിയ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് തള്ളിക്കളഞ്ഞത്. തങ്ങളുടെ സൈനിക നടപടികളിലൂടെ ലക്ഷ്യമിട്ടത് സൗദിയുടെ സൈനിക-എണ്ണ കേന്ദ്രങ്ങളെയാണ്, യമനില്‍ നിന്ന് പുണ്യസ്ഥലങ്ങള്‍ക്ക് യാതൊരു ഭീഷണിയുമില്ലെന്നും യഹ്യ സരിയ പറഞ്ഞു. കഴിഞ്ഞ ആഴ്ച സൗദി വിമാനങ്ങള്‍ 450ലേറെ ആക്രമണങ്ങള്‍ നടത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ചൊവ്വാഴ്ച മക്കയുടെ തെക്ക് ഭാഗത്തായി സംശയാസ്പദമായ രീതിയില്‍ ബൂബി ട്രാപ്പ്ഡ് ഡ്രോണിനെ കണ്ടെത്തിയിരുന്നു. ഇതിനെ തടഞ്ഞ് നശിപ്പിക്കുകയായിരുന്നുവെന്ന് സൗദി വ്യക്തമാക്കി. മക്ക നഗരത്തിന്റെ നിയന്ത്രിത വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പായിരുന്നു ഇത്. ഇതേത്തുടര്‍ന്നാണ് മക്കയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.അതേസമയം, മക്കക്കും മദീനക്കും എതിരെ ഹൂഥികള്‍ നടത്തിയെന്ന് പറയപ്പെടുന്ന ആക്രമണങ്ങളെ ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി. ശക്തമായി അപലപിച്ചു. സൗദിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച സംഘടന, പുണ്യസ്ഥലങ്ങളുടെ പവിത്രതയും മുസ്‌ലിംകളുടെ സുരക്ഷയും ഉറപ്പാക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്നും ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button