CHANGARAMKULAM

വീണ് കിട്ടിയ മൊബൈൽ ഫോണും രേഖകളും ഉടമയെ തിരിച്ചേൽപിച്ച വ്യാപാരിയെ ജനമൈത്രി പോലീസ് അനുമോദിച്ചു

ചാലിശ്ശേരി:യാത്രക്കിടയിൽ വഴിയിൽ നിന്നും വീണ് കിട്ടിയ മൊബൈൽ ഫോണും,ഡ്രൈവിംഗ് ലൈസൻസ് അടക്കമുള്ള രേഖകളും ഉടക്ക് തിരിച്ചേൽപിച്ച ആലൂർ ആലുവീട്ടിൽ ഫാൻസി സ്റ്റോർ ഉടമ എ.വി.പ്രേമന് ചാലിശ്ശേരി ജനമൈത്രി പോലീസിന്റെ അനുമോദനം.മൊബൈൽ ഫോൺ ഉടമ വരവൂർ പഞ്ചായത്ത് തിച്ചൂർ സ്വദേശി ആയ സുജിത് തെക്കെപുരക്കൽ എന്നയാൾക്ക് മൊബൈൽ, ഡ്രൈവിംഗ് ലൈസൻസ് അടക്കമുള്ള രേഖകൾ കൈമാറുകയും ചെയ്തു.ചാലിശ്ശേരി സബ്ബ് ഇൻസ്പെക്ടർ അനീഷിനും ജനമൈത്രി പോലീസിനും വേണ്ടി എസ്.സി.പി.ഒ.എം. വി.ശ്രീനിവാസൻ മൊബൈൽ ഫോണും,രേഖകളും ഉടമസ്ഥന് കൈമാറിയത്.സി.പി.ഒ.വി.സുരേഷ് സന്നിഹിതനായിരുന്നു.വ്യാപരികൾക്ക് അഭിമാനവും, പൊതുജനങ്ങൾക്ക് മാതൃകയും ആയി മാറിയ എ.വി.പ്രേമനെ ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർമാരായ എ.ശ്രീകുമാർ,കെ.ഡി.അഭിലാഷ് എന്നിവർ മൊമെന്റോ നൽകി അനുമോദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button