BREAKING NEWSLATEST NEWSLocal newsPUBLIC INFORMATIONSocialTHAVANURUPDATES

തവനൂരിൽ കുരുന്നുകൾക്ക് സ്നേഹക്കോടിയുമായി ചർക്ക

തവനൂർ: ഓണത്തിന്റെ സന്തോഷം എല്ലാ മുറ്റത്തും എത്തണമെന്ന ആഗ്രഹവുമായി തവനൂർ ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് ചർക്കയുടെ കൈത്താങ്ങ്.ചിൽഡ്രൻസ് ഹോമിലെ 27 ആൺകുട്ടികൾക്കും 17 പെൺകുട്ടികൾക്കും ചർക്ക ഓണക്കോടി വിതരണം ചെയ്തു. പുതുവസ്ത്രത്തിനൊപ്പം ‘നിങ്ങൾ ഒറ്റയ്ക്കല്ല, ഞങ്ങളുണ്ട്’ എന്ന സന്ദേശം കൂടിയാണ് ചർക്ക നൽകിയത്. പങ്കുവെക്കലും ചേർത്തുപിടിക്കലുമാണ് ആഘോഷങ്ങളുടെ യഥാർത്ഥ സന്ദേശമെന്ന് ഓർമ്മപ്പെടുത്തുന്നതായി ചടങ്ങ്.

വിതരണോദ്ഘാടനം ചർക്ക ചെയർമാൻ റിയാസ് മുക്കോളി നിർവഹിച്ചു.ടി വി ഷബീർ അധ്യക്ഷത വഹിച്ചു ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സുരേഷ് പൊൽപ്പാക്കര, ഇ.പി രാജീവ്, ചർക്ക ഭാരവാഹികളായപി നിധീഷ്,അലിമോൻ തടത്തിൽ, കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർ, സജയ് പൊൽപ്പാക്കര, പ്രശോഭ് പി, കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് അംഗം കെ.പി അബ്ദുൽ അസീസ്, റമീഷ് തവനൂർ, ചിൽഡ്രൻസ് ഹോം അധികൃതർ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button