BREAKING NEWSLATEST NEWS

അനിയനെ മർദ്ദിക്കുന്നത് കണ്ട് മൂത്തമകൻ കുറ്റം ഏറ്റുപറഞ്ഞു; കൊടുങ്ങല്ലൂരിൽ പൊലിസ് പീഡനത്തെ തുടർന്ന് 18-കാരൻ ജീവനൊടുക്കി; സി.ഐയ്ക്കും എസ്.ഐയ്ക്കുമെതിരെ ഗുരുതര ആരോപണവുമായി കുടുംബം

പ്രണയത്തിന്റെ പേരിൽ കൊടുങ്ങല്ലൂർ പൊലിസിൽ നിന്ന് നേരിടേണ്ടി വന്ന ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങളെ തുടർന്ന് 18 വയസ്സുകാരൻ ജീവനൊടുക്കി. പഴുപറമ്പിൽ നൗഷാദിന്റെ മകൻ മുഹമ്മദ് അസ്‌ലമാണ് മരിച്ചത്.മകന്റെ വേർപാടിൽ നീതി തേടി കൊടുങ്ങല്ലൂർ പൊലിസ് സ്റ്റേഷൻ സി.ഐ ബൈജു, എസ്.ഐ അതുൽ മോഹനൻ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അസ്‌ലമിന്റെ പിതാവ് രംഗത്തെത്തി.

ഒരു പെൺകുട്ടിയുമായി അസ്‌ലം പ്രണയത്തിലായിരുന്നു. ഇതിന്റെ പേരിൽ പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസിന്റെ ഭാഗത്തുനിന്ന് അതിക്രമങ്ങൾ ഉണ്ടായതെന്ന് പിതാവ് നൗഷാദ് പറയുന്നു. 20 പവൻ സ്വർണ്ണവും 50,000 രൂപയും ഭീഷണിപ്പെടുത്തി വാങ്ങിയെന്നും, ഒരു ഇന്നോവ കാർ തട്ടിയെടുത്തെത്തിയെന്നുമാണ് അസ്‌ലമിനെതിരെ പൊലിസ് ചുമത്തിയ ആരോപണം.ടാക്‌സി ഡ്രൈവറായ നൗഷാദിനോട് ഉടൻ സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും, ജോലിയിലായിരുന്നതിനാൽ എത്താൻ കഴിഞ്ഞില്ല. തുടർന്ന് 22 വയസ്സുള്ള മൂത്ത മകനെ സ്റ്റേഷനിലേക്ക് അയക്കുകയായിരുന്നു.

എന്നാൽ ഇരുവരേയും കസ്റ്റഡിയിലെടുത്ത പൊലിസ് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.സ്റ്റേഷനിൽ വെച്ച് അസ്‌ലമിനെ പൊലിസ് ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചെന്ന് പിതാവ് വെളിപ്പെടുത്തി. അനിയനെ പൊലിസുകാർ ഉപദ്രവിക്കുന്നത് സഹിക്കാനാവാതെയാണ് മൂത്ത മകൻ കുറ്റം ഏറ്റുപറഞ്ഞത്. മൂന്ന് ദിവസത്തോളം അനധികൃതമായി കസ്റ്റഡിയിൽ വെച്ച ശേഷമാണ് ഇവരെ കോടതിയിൽ ഹാജരാക്കിയത്. വ്യാജ വാർത്തകളും വീഡിയോകളും പ്രചരിപ്പിച്ച് കോളേജ് വിദ്യാർഥിയായ മൂത്ത മകന്റെ ഭാവി പൊലിസ് നശിപ്പിച്ചതായും പിതാവ് ആരോപിച്ചു.

ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് ജാമ്യത്തിലിറങ്ങി വീട്ടിലെത്തിയ അസ്‌ലം, ജയിലിൽ കഴിയുന്ന ജ്യേഷ്ഠനെ ഓർത്ത് കടുത്ത മനോവിഷമത്തിലായിരുന്നു. ജയിലിലായിരുന്ന സഹോദരനെ സന്ദർശിച്ച് മടങ്ങിയെത്തിയ ശേഷമാണ് അസ്‌ലം സ്വന്തം മുറിയിൽ ജീവനൊടുക്കിയത്.സംഭവത്തിൽ വസ്തുതകൾ അന്വേഷിക്കാതെ പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിക്കുകയും വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത സി.ഐ ബൈജു, എസ്.ഐ അതുൽ മോഹനൻ എന്നിവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button