CHANGARAMKULAM

സിപിഐ ചേലക്കടവ് ബ്രാഞ്ച് സമ്മേളനം നടത്തി

സിപിഐ ചേലക്കടവ് ബ്രാഞ്ച് സമ്മേളനം സഖാവ് കൊളാടി ഗോവിന്ദൻകുട്ടി നഗറിൽ പാർട്ടിയിലെ മുതിർന്ന അംഗം മുഹമ്മദുണ്ണി പതാക ഉയർത്തി തുടക്കം കുറിച്ചു. T. സിദ്ധിഖ്‌ അദ്ധ്യക്ഷത വഹിച്ചു. മുസ്തഫ ചേലക്കടവ് സ്വാഗതം പറഞ്ഞു.
സിപിഐ മലപ്പുറം ജില്ല അസ്സി:സെക്രട്ടറി സഖാവ് അജിത്ത് കൊളാടി സമ്മേളനം ഉദ്ഘാടനം ചെയ്തു.
പൊന്നാനി മണ്ഡലം സെക്രട്ടറി P. രാജൻ. നന്നമ്മുക്ക്.LC സെക്രട്ടറി സ.K.P.ശ്രീധരൻ.സിപിഐ മലപ്പുറം ജില്ലാ കമ്മറ്റി മെമ്പർ സഖാവ്
P.P. ഹനീഫ. AIYF പൊന്നാനി മണ്ഡലം സെക്രട്ടറി സ. വിബീഷ്.
നന്നംമുക്ക് ലോക്കൽ കമ്മിറ്റി അംഗങ്ങളായ , സുമേഷ് പി, എന്നിവർ സംസാരിച്ചു. പ്രദേശത്തെ നിരവധി കുടുംബങ്ങൾ പട്ടയത്തിന് വേണ്ടി അപേക്ഷിച്ച് വർഷങ്ങൾ കടന്നുപോയി. പല സാങ്കേതികത്വവും പറഞ്ഞു അവരുടെ അവകാശത്തെ നിഷേധിക്കുന്ന സമീപനത്തിൽ നിന്നും അധികാരികൾ പിന്മാറി എല്ലാവർക്കും എത്രയും പെട്ടെന്ന് പട്ടയം വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്നും
ചേലക്കടവ് കോൾ പടവ് ബണ്ട് നിർമ്മാണത്തിന് ഉടൻ തുടക്കം കുറിക്കണമെന്നും
പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു. ചേലക്കടവ് ബ്രാഞ്ച് സെക്രട്ടറിയായി
സഖാവ് മുസ്തഫ ചേലക്കടവിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി P.M.വാസുനെയും തിരഞ്ഞെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button