India

ഒഡീഷ്യയിൽ ട്രെയിൻ അപകടം 90 പേര് മരണപെട്ടു;അപകടത്തില്‍പ്പെട്ടത് 3 ട്രെയിനുകള്‍, സമീപകാലത്തെ ഏറ്റവും വലിയ ട്രെയിന്‍ദുരന്തം

ഭുവനേശ്വർ: ഒഡിഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യാത്രാതീവണ്ടികളടക്കം മൂന്ന് തീവണ്ടികൾ ഉൾപ്പെട്ടതായി ഒഡിഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന. ഷാലിമാറിൽ നിന്ന് (കൊൽക്കത്ത)-ചെന്നൈ സെൻട്രലിലേക്ക് പോകുകയായിരുന്ന കോറോമാണ്ടൽ എക്സ്പ്രസും (12841) , യശ്വന്ത്പുർ- ഹൗറ (12864) എക്സ്പ്രസും ഒരു ഗുഡ്സ് ട്രെയിനുമാണ് അപകടത്തിൽപ്പെട്ടത്. സമീപകാലത്ത് രാജ്യത്തുണ്ടായ ഏറ്റവും വലിയ ട്രെയിനപകടമാണ് വെള്ളിയാഴ്ച ഒഡിഷയിൽ സംഭവിച്ചത്. കോറോമാണ്ടൽ എക്സ്പ്രസിന്റെ പത്തോളം കോച്ചുകൾ പാളം തെറ്റിയെന്ന് റെയിൽവേ വക്താവ് അമിതാഭ് ഷർമ അറിയിച്ചു. പാളം തെറ്റിയ ട്രെയിൻ കോച്ചുകൾ തൊട്ടടുത്ത ട്രാക്കിലേക്ക് തെറിച്ചുവീണതാണ് യശ്വന്ത്പുർ- ഹൗറ ട്രെയിൻ കൂടി അപകടത്തിൽപ്പെടാൻ കാരണം. ഇതോടെ യശ്വന്ത്പുറിൽ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന 12864 ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസും അപകടത്തിൽപ്പെട്ടു. ഈ ട്രെയിനിന്റെമൂന്ന്-നാല് കോച്ചുകൾ അപകടത്തിൽപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുഡ്സ് ട്രെയിൻ കൂട്ടിയിടിച്ചാണ് കോറോമാണ്ടൽ എക്സ്പ്രസ് പാളം തെറ്റിയതെന്നായിരുന്നു പ്രാഥമിക വിവരം.എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷനിൽ വെള്ളിയാഴ്ച രാത്രി ഏഴിനാണ് അപകടം നടന്നതെന്നാണ് വിവരം. അപകടസ്ഥലത്തുനിന്നുള്ള വീഡിയോ ദൃശ്യങ്ങളടക്കം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റ നിരവധി യാത്രക്കാരുടെ ദൃശ്യങ്ങളടക്കമാണ് പ്രചരിക്കുന്നത്. തകർന്ന നിലയിലുള്ള തീവണ്ടി കോച്ചുകളുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിരവധി പേർ അപകടസ്ഥലത്ത് കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. അപകടത്തിന്റെ പശ്ചാത്തലത്തിൽ ദക്ഷിണ റെയിൽവേ കൺട്രോൾ റൂം തുറന്നു. നമ്പർ:044-25330952, 044-25330953 & 044-25354771

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button