AccidentBREAKING NEWSLATEST NEWSLocal newsPUBLIC INFORMATIONSocialUPDATES

കണ്ണൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് അപകടം’മരിച്ചവരില്‍ ചങ്ങരംകുളം എറവക്കാട് സ്വദേശിയായ യുവാവും

കണ്ണൂർപിലാത്തറ : മണ്ടൂർ കെഎസ്ടിപി റോഡിൽ മണ്ടൂർ പള്ളിക്ക് മുൻവശം നിർത്തിയിട്ടിരുന്ന ലോറിയിൽ മിക്സർ ഹെവി ലോറിയിടിച്ച് വൻ തീപിടിത്തം.അപകടത്തിൽ ചങ്ങരംകുളം എറവക്കാട് സ്വദേശി അടക്കം രണ്ട് പേര്‍ മരിച്ചു.ലോറിയുടെ തകരാർ പരിഹരിക്കാനെത്തിയ ചങ്ങരംകുളം എറവക്കാട് സ്വദേശി മുഹമ്മദ് ഷെബിൻ (22) കാഞ്ഞങ്ങാട് മാവുങ്കൽ സ്വദേശി ഇബിനെസർ ആന്റോ (24)എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ഇടയിൽ കുടുങ്ങിയ ഷെബിൻ പൊള്ളലേറ്റാണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.25ഓടെയാണ് അപകടം.പഴയങ്ങാടി ഭാഗത്തുനിന്നും വന്ന ലോറി ക്ലച്ച് തകരാറിലായതിനെ തുടർന്ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് റോഡരികിൽ നിർത്തിയിട്ടത്.വാഹനത്തിന്റെ തകരാർ പരിഹരിക്കുന്നതിനായി കാഞ്ഞങ്ങാട് നിന്ന് ജീവനക്കാർ എത്തി ലോറിയുടെ ക്യാബിന് അടിയിൽ പരിശോധിക്കുകയായിരുന്നുപിലാത്തറ ഭാഗത്തുനിന്നും അതിവേഗത്തിലെത്തിയ മിക്സർ ലോറി നിർത്തിയിട്ട ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ​ഇടിയുടെ ആഘാതത്തിൽ ഇരു ലോറികളുടെയും ക്യാബിനുകളിൽ പെട്ടെന്ന് തീ പടർന്നുപിടിച്ചു.ലോറി നന്നാക്കാനെത്തിയ ജീവനക്കാരുടെ വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു.വലിയ ശബ്ദം കേട്ട് പള്ളിയുടെ മുൻവശത്ത് താമസിക്കുന്ന പ്രദേശവാസിയായ അമീനാണ് ആദ്യം സംഭവസ്ഥലത്തേക്ക് ഓടിയെത്തിയത്.പിന്നാലെ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. ഏകദേശം ഒരു മണിക്കൂറോളം റോഡിൽ തീ ആളിക്കത്തി.മൃതദേഹങ്ങൾ നിലവിൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ മണ്ടൂർ വലിയ ജുമാഅത്ത് പള്ളിയുടെ മതിലിനും കേടുപാടുകൾ പറ്റി. മിക്സർ ലോറി ഓടിച്ച ഡ്രൈവർ ഇടുക്കി സ്വദേശി വിമലിനും (26) പരുക്കുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇക്കൂരത്ത് വളപ്പില്‍ അബ്ദുല്‍ ലത്തീഫിന്റെ മകനാണ് മരിച്ച് ഷിബില്‍.ഓട്ടോബൊബൈല്‍ എഞ്ചിനീയറിങ് കഴിഞ്ഞ് ഒരാഴ്ച മുമ്പാണ് സ്വകാര്യ കമ്പനിയില്‍ ഷിബില്‍ ട്രെയിനിങിന് കയറിയത്.മാതാവ് ഷാജിറ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button