BREAKING NEWSCHANGARAMKULAMEDAPPALLATEST NEWSLocal newsPookaratharaPUBLIC INFORMATIONUPDATES
ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്
ചങ്ങരംകുളം: ഈ വർഷത്തെ ഓണാഘോഷം നിർധനർക്കും സാധുക്കൾക്കും താങ്ങായി മാറ്റി എറവറാംകുന്ന് സാംസ്കാരിക വേദി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്.തവനൂർ പ്രതീക്ഷ ഭവനിലെ എൺപതോളം വരുന്ന അന്തേവാസികൾക്ക് വസ്ത്രങ്ങൾ വിതരണം ചെയ്തുകൊണ്ടാണ് ക്ലബ്ബ് പ്രവർത്തകർ മാതൃകയായത്.സ്നേഹവും കരുതലും പങ്കുവെച്ച ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ഹഫീസ് ടി. എച്.,സെക്രട്ടറി ബിലാൽ,ഭാരവാഹികളായ ഷബീഹ് ഇ. എച്., ഫസീഹ് ഇ. എസ്., അജ്മൽ ബി. എം.നസീഹ് ഇ.എസ്. എന്നിവർ നേതൃത്വം നൽകി. പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം സമയം ചെലവഴിക്കാനും ആഘോഷത്തിന്റെ സന്തോഷം പങ്കുവെക്കാനും കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് ക്ലബ്ബ് അംഗങ്ങൾ.