BREAKING NEWSLATEST NEWSMALAPPURAMPUBLIC INFORMATIONSocial

മലപ്പുറത്തെ മൂന്ന് ജില്ലയാക്കേണ്ട സ്ഥിതിയെന്ന് പിഎംഎ സലാം

സംസ്ഥാനത്ത് ജനസംഖ്യാനുപാതികമായി എല്ലാ ജില്ലകളെയും പുനക്രമീകരിക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ്. മലപ്പുറം വലിയ വിവേചനം നേരിടുകയാണെന്നും കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറത്തിനും കുറവുള്ള പത്തനംതിട്ടയ്ക്കും ലഭിക്കുന്നത് ഒരേ സൗകര്യങ്ങളാണെന്നും പിഎംഎ സലാം പറഞ്ഞു.മലപ്പുറം മാത്രമല്ല, ജനസംഖ്യ കൂടുതലുള്ള എല്ലാ ജില്ലകളെയും വിഭജിക്കണം. ജനസംഖ്യ പരിഗണിക്കുകയാണെങ്കിൽ മലപ്പുറത്തെ മൂന്ന് ജില്ലയാക്കേണ്ട സ്ഥിതിയാണെന്നും പിഎംഎ സലാം പറഞ്ഞു.മലപ്പുറം ജില്ലയില്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ താലൂക്കുകള്‍ 20 ലക്ഷം ജനസംഖ്യയുള്ള ജില്ലകളിലുണ്ട്.

ഇത്തരത്തിലുള്ള അശാസ്ത്രീയത മാറ്റണം. ഇത് ലീഗിന്റെ തുറന്ന അഭിപ്രായമാണ്. ഇതിന്റെ അര്‍ത്ഥം മലപ്പുറം ജില്ല മാത്രം വിഭജിക്കണമെന്നല്ല. തിരൂര്‍ ആസ്ഥാനമായി മലപ്പുറം ജില്ല രണ്ടാക്കണമെന്ന് ഞങ്ങള്‍ പറയുന്നില്ല. എന്നാല്‍, ജനസംഖ്യ ആനുപാതികമായി നോക്കിയാല്‍ മലപ്പുറത്ത് മൂന്നോ നാലോ ജില്ലകള്‍ വരേണ്ടതാണെന്നും പിഎംഎ സലാം വ്യക്തമാക്കി.മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കുന്ന കാര്യം സർക്കാരിൻ്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജില്ലാ രൂപീകരണത്തെക്കുറിച്ച് പഠിക്കാൻ ഡീ ലിമിറ്റേഷൻ കമ്മീഷൻെ ഉടൻ തന്നെ സർക്കാർ നിയോഗിക്കുമെന്നും മൂവാറ്റുപുഴയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതോടെ, സംസ്ഥാനത്ത് പുതിയ മൂന്ന് ജില്ലകൾക്കായുള്ള ആവശ്യത്തിന് കൂടുതൽ പ്രതീക്ഷയേറുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button