“സ്നേഹപൂർവ്വം അമ്മയ്‌ക്കൊരു ഓണക്കോടി”
എടപ്പാൾ:ജീവ കാരുണ്യ സാമൂഹിക പ്രവർത്തന മേഖലകളിൽ നിറ സാന്നിദ്ധ്യമായി മാറിയ നടുവട്ടം ടോപ് ടെൻ ചാരിറ്റബിൾ സോസൈറ്റി എല്ലാ വർഷവും സംഘടിപ്പിക്കുന്ന, സ്നേഹപൂർവും അമ്മക്കൊരു ഓണകോടി എന്ന പരിപാടിയും നടുവട്ടത്തെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ മുൻ നിർത്തി ആദരിക്കൽ പരിപാടിയും നടുവട്ടം നമ്പൂതിരി ട്രസ്റ്റ് ഹാളിൽ വെച്ച് നടന്നു,പരിപാടി സൊസൈറ്റി പ്രസിഡന്റ് പ്രഭിൻ NR അദ്ധ്യക്ഷനായ ചടങ്ങിൽ തവനൂർ നിയോജക മണ്ഡലം എം എൽ എ അഡ്വ. വി എസ് . ജോയ് ഉൽഘാടനം ചെയ്തു,വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക ജീവ കാരുണ്യ പ്രവർത്തന മേഖലകളിലെ പ്രമുഖർ പരിപാടിയിൽ
പങ്കെടുത്തു ആശംസകൾ അറിയിച്ചു സംസാരിച്ചു,
നാടിന്റെ ഗുരുനാഥ പൽപിനി ടീച്ചർ, ബ്ലഡ് ഡോണേഴ്സ് കേരള മലപ്പുറം ജില്ല കോർഡിനേറ്റർ ജുനൈദ് നടുവട്ടം, Ex Indian Air Force junior മോഹന കുമാർ ,തുടർച്ചയായി സന്നദ്ധ രക്ത ദാനം നിർവഹിക്കുന്ന ഷിബിതമണികണ്ടൻ,ക്യാൻസർ രോഗികൾക്ക് വേണ്ടി കേശദാനം നടത്തിയ ആൽബിൻ C
എന്നിവരെ പരിപാടി യിൽ അദരിച്ചു
100 പരം അമ്മമാർക്ക് ഓണകോടി പരിപാടി യിൽ വെച്ച് കൈമാറി,
സൊസൈറ്റി എക്സിക്യൂട്ടി മെമ്പർമാരായ മണികണ്ടൻ P, സുന്ദരൻ PK, ശശി PK ,ബൈജു CP എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി,
സൊസൈറ്റി സെക്രട്ടറി സുനിൽ Pv സ്വാഗതവും
സൊസൈറ്റി ട്രഷറൽ സുരേഷ് v നന്ദിയും പറഞ്ഞു