Local newsTHAVANUR
പാഠ്യേതര പ്രവർത്തനങ്ങളിൽ ഉയരങ്ങൾ കീഴടക്കുന്നവർ പഠനരംഗത്തും മുന്നേറുന്ന കാഴ്ച ജില്ലയുടെ യശസ്സ് ഉയർത്തി ‘ഇ ടി മുഹമ്മദ് ബഷീർ എം പി’
പൊന്നാനി എംഎൽഎ പി നന്ദകുമാർ മുഖ്യ അതിഥിയായി.
എ പ്ലസുകൾ നേടുന്നതിനോടൊപ്പം മനുഷ്യരെ ഒന്നായി കാണാനുള്ള വിശാലമനസ്കത രക്ഷിതാക്കൾ കുട്ടികൾ പകർന്നു നൽകണമെന്ന് എം എൽ എ ഉദ്ബോധിപ്പിച്ചു
ഐഡിയൽ ട്രസ്റ്റ് ചെയർമാൻ പി കുഞ്ഞാവുഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത നോവലിസ്റ്റും എഴുത്തുകാരനുമായ പി സുരേന്ദ്രൻ,തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി പി നസീറ,വൈസ് പ്രസിഡണ്ട് ശിവദാസൻ (ബാബു )
ഐഡിയൽ ട്രസ്റ്റ് സെക്രട്ടറി കെ കെ എസ് ആറ്റക്കോയ തങ്ങൾ ,മാനേജർ മജീദ് ഐഡിയൽ തുടങ്ങിയവർ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ട്രോഫികൾ സമ്മാനിച്ചു.
ഡോ :മുഹമ്മദലി,ഹയർസെക്കൻഡറി പ്രിൻസിപ്പൽ സെന്തിൽ കുമരൻ, സിബിഎസ്ഇ പ്രിൻസിപ്പൽ പ്രിയ അരവിന്ദ് ,സീനിയർ പ്രിൻസിപ്പൽ എഫ് ഫിറോസ്, ചിത്ര ഹരിദാസ്,ബിന്ദു മോഹൻ, ഉഷ കൃഷ്ണകുമാർ,സിന്ധു ദിനേശ്, പ്രോഗ്രാം കൺവീനർ പി ടി എം ആനക്കര ,വി മൊയ്തു, ഉമ്മർ പുനത്തിൽ, അഭിലാഷ് ശങ്കർ,എന്നിവർ പ്രസംഗിച്ചു