BREAKING NEWSHEALTHKERALAMALAPPURAMPUBLIC INFORMATIONSocialUPDATES

അജൈവ മാലിന്യ ശേഖരണം; മലപ്പുറം ജില്ല 9–ാം സ്ഥാനത്ത്

മലപ്പുറം: അജൈവ മാലിന്യ ശേഖരണത്തിൽ ജില്ലയ്ക്ക് മുന്നേറ്റം. 3 വർഷമായി പതിമൂന്നാം സ്ഥാനത്തായിരുന്ന ജില്ല ഒൻപതാം സ്ഥാനത്തേക്ക് കുതിച്ചു. ജൂലൈയിൽ മാത്രം ജില്ലയിൽ ഹരിതകർമസേനയ്ക്ക് യൂസർഫീയായി ലഭിച്ചത് 4 കോടിയിലേറെ രൂപ. ഇതിനു പുറമേ 4600 എൻഫോഴ്സ്മെന്റ് പരിശോധനകൾ ജില്ലയിലുണ്ടായി. 37 ലക്ഷം രൂപ പിഴയും ഈടാക്കി. ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് കലക്ടർ ഡോ.വിനയ് ഗോയലിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല സ്പെഷൽ യോഗത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.നിയമലംഘനം നടത്തുന്ന ബൾക്ക് വേസ്റ്റ് ജനറേറ്റർമാരുടെ വൈദ്യുത, ജല കണക്നു‌ഷകൾ വിച്ഛേദിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾക്ക് ജില്ലാതല സ്‌പെഷൽ സെല്ലിന് അധികാരമുണ്ട്. ‌എംസിഎഫിനായി സ്ഥലം അനുവദിക്കുന്നത് സംബന്ധിച്ച് ലഭിച്ച 33 തദ്ദേശ സ്ഥാപനങ്ങളുടെ അപേക്ഷകൾ ഡപ്യൂട്ടി തഹസിൽദാർക്ക് നൽകാനും യോഗം തീരുമാനിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button