BREAKING NEWSEDAPPALLATEST NEWSLocal newsPUBLIC INFORMATIONSocialUPDATES
സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കണം: വി എസ് ജോയ്
എടപ്പാൾ : സാമൂഹ്യ പരിഷ്കർത്താക്കളും അധ്യാപകരും നടത്തിയ സമർപ്പിത സേവനത്തിലൂടെ നേടിയ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കാൻ ജാഗ്രത പുലർത്തേണ്ട കാലമാണിതെന്ന് അഡ്വ. വി.എസ്. ജോയ് എം.എൽ.എ. പറഞ്ഞു. കെ.പി.സി.സി. സംസ്കാര സാഹിതി ഓണാഘോഷങ്ങളുടെ ഭാഗമായി ഡോ. ചാത്തനാത്ത് അച്ചുതനുണ്ണിയെ ആദരിച്ച് നടത്തിയ ‘ഗുരുവന്ദനം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ടി.പി. ശബരീഷ് കുമാർ അധ്യക്ഷത വഹിച്ചു. അഡ്വ. എ.എം. രോഹിത്, പ്രണവം പ്രസാദ്, ഇ.പി. രാജീവ്, സുരേഷ് പൊൽപ്പാക്കര, നന്ദൻ വട്ടംകുളം, എസ്. സുധീർ, മഹേഷ് ബാബു വാക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു. ഡോ. ചാത്തനാത്ത് അച്ചുതനുണ്ണി മറുപടി പ്രസംഗം നടത്തി.