EDAPPAL

എടപ്പാൾ ” മിഴി ” അസോസിയേഷൻ ഓഫ് കുവൈറ്റ് സമൂഹ ഇഫ്താർ ഒരുക്കി

എടപ്പാളിന്റേയും പരിസരപഞ്ചായത്തുകളുടെയും പ്രവാസികൂട്ടായ്മയായ “എടപ്പാൾ മിഴി അസോസിയേഷൻ ഓഫ് കുവൈറ്റ്‌ ” സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ജനങ്ങളുടെ പങ്കാളിത്തം കൊണ്ടും സംഘടനമികവ് കൊണ്ടും വ്യത്യസ്തമായ അനുഭവമായി. കോവിഡ് മഹാമാരിയുടെ കറുത്ത ദിനങ്ങൾക്ക് ശേഷം അയൽനാട്ടുകാർക്ക് ഒത്തു ചേരാനുള്ള അവസരം കൂടിയായി ഈ പുണ്യമാസത്തിലെ ഇഫ്താർ വിരുന്ന്.ഹവല്ലിയിൽ വെച്ച് നടന്ന പരിപാടിക്ക്
മിഴിയുടെ മുഖ്യ രക്ഷാധികാരി എം വി മുഹമ്മദ് കുട്ടി ,രക്ഷാധികാരികളായ എൻ വിമൊയ്‌ദീൻ കുട്ടി ,കെ പി അബ്ദുൽ കരീം. , പ്രഡിഡന്റ് രജിത് പ്രഭാകരൻ ട്രഷറർ ശ്രീജിത്ത്‌ എന്നിവർ നേതൃത്വം നൽകി.മുഖ്യ അതിഥിയായി ഒരുമയുടെ പ്രതിനിധി ശിബിലി പങ്കെടുത്തു. മുനീർ കോലക്കാട്ട് , ജിഗ്ഗു സദാശിവൻ, ഹരി വട്ടംകുളം,ജിഷ ടീച്ചർ, സമീർ,നജീബ് മാങ്ങാട്ടൂർ, അബൂബക്കർ പാറപ്പുറം, നൗഫൽ അൽ നാസർ, സുബൈർ പുള്ളുവൻപടി,ഷറഫുദ്ദിൻ പുള്ളുവൻ പടി , മജീദ്, അഷ്‌റഫ്‌ എന്നിവർ നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button