കെ.എൻ.എം കുറ്റിപ്പുറം മണ്ഡലം മദ്രസ കോംപ്ലക്സ് ‘സർഗ്ഗമേള’ ഒക്ടോബർ 25-ന് എടക്കുളത്ത് നടക്കും
കുറ്റിപ്പുറം: കെ.എൻ.എം കുറ്റിപ്പുറം മണ്ഡലം മദ്രസ കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘സർഗ്ഗമേള’ 2026 ഒക്ടോബർ 25 ഞായറാഴ്ച എടക്കുളം സലഫി മദ്രസയിൽ വെച്ച് നടക്കും. കുറ്റിപ്പുറം, തിരുനാവായ, എടക്കുളം, വളാഞ്ചേരി, കാവുംപുറം, ഇരുമ്പിളിയം, ചെല്ലൂർ, കളക്കാട്, വലിയകുന്ന് മേഖലകളിലെ മദ്രസകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഈ മത്സരത്തിൽ പങ്കാളികളാകും.
യൂണിറ്റ് തല മത്സരങ്ങൾക്ക് ശേഷമാണ് മണ്ഡലം സർഗ്ഗമേള സംഘടിപ്പിക്കുന്നത്.കിഡ്സ്, ചിൽഡ്രൻ, സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ അഞ്ച് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.വ്യക്തിഗത ഇനങ്ങൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങൾക്ക് ട്രോഫികളും ഓവറോൾ ട്രോഫികളും സമ്മാനമായി നൽകും.ഞായറാഴ്ച രാവിലെ 9:30-ന് ആരംഭിക്കുന്ന പരിപാടി തിരുനാവായ ഡിവിഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.പി. ഷെരീഫാബി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. മദ്രസ കോംപ്ലക്സ് ചെയർമാൻ അബ്ദുറഹിമാൻ അൻസാരി അധ്യക്ഷത വഹിക്കും.
മണ്ഡലം കെ.എൻ.എം പ്രസിഡന്റ് അബ്ദുൽ കരീം സൂറത്ത് മുഖ്യപ്രഭാഷണം നടത്തും.പ്രോഗ്രാം ചെയർമാൻ ഇ.പി.എ. ലത്തീഫ് മാസ്റ്റർ സ്വാഗതം പറയും. മണ്ഡലം സെക്രട്ടറി അബ്ദു നാസർ പി.കെ., ഐ.എസ്.എം മണ്ഡലം പ്രസിഡന്റ് ഡോ. അബ്ദുൽ ഫൈസൽ, തുമ്പിൽ ഹംസഹാജി, എം.എസ്.എം സെക്രട്ടറി അൻസബ് കുറ്റിപ്പുറം, സി.പി. നജ്മുദ്ദീൻ, തുമ്പിൽ സലാം മാസ്റ്റർ എന്നിവർ പ്രസംഗിക്കും.വൈകുന്നേരം 4:30-ന് നടക്കുന്ന സമാപന സമ്മേളനം തിരുനാവായ ഗ്രാമപഞ്ചായത്ത് മെമ്പർ റസീന വെള്ളാടത്ത് ഉദ്ഘാടനം ചെയ്യും.
മൊയ്തു മാസ്റ്റർ സമ്മാനദാനം നിർവ്വഹിക്കും. മദ്രസ കോംപ്ലക്സ് വൈസ് പ്രസിഡന്റ് ഫൈസൽ ബാബു സലഫി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സെക്രട്ടറി സൽമാൻ അൻസാരി സ്വാഗതം ആശംസിക്കും.ചടങ്ങിൽ ഉസ്മാൻ മാസ്റ്റർ, മുഹമ്മദലി മൂളക്കൽ, സാദിഖ് അലി അൻസാരി, സീനത്ത് ടീച്ചർ, ഷഹീറ ഇരുമ്പിളിയം, മുഹമ്മദ് ഷാഫി എടക്കുളം, മുഹമ്മദ് മൗലവി എന്നിവർ ആശംസകൾ നേരും.വാർത്താസമ്മേളനത്തിൽ അബ്ദുൽ കരീം സൂറത്ത്, മുഹമ്മദലി മൂളക്കൽ, ഫൈസൽ ബാബു സലഫി, ഇ.പി.എ. ലത്തീഫ് മാസ്റ്റർ, സൽമാൻ അൻസാരി എന്നിവർ പങ്കെടുത്തു.