തവനൂർ റെയ്ഞ്ച് മുസാബഖ: ഐഡിയൽ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന് ഉജ്ജ്വല വിജയം
തവനൂർ: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ്.കെ.ജെ.എം.) തവനൂർ റെയ്ഞ്ച് ആർട്സ് ഫെസ്റ്റ് (മുസാബഖ) മത്സരങ്ങളിൽ മികച്ച വിജയവുമായി ഐഡിയൽ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനിലെ അറബിക് വിഭാഗം വിദ്യാർത്ഥികൾ.
തങ്ങളുടെ പ്രതിഭയും കഠിനമായ പരിശീലനവും കൊണ്ട് വിവിധ കലാ മത്സരയിനങ്ങളിൽ മികച്ച പ്രകടനമാണ് ഐഡിയലിലെ വിദ്യാർത്ഥികൾ കാഴ്ചവെച്ചത്.സബ് ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനവും (ഓവറോൾ ഫസ്റ്റ്), കിഡീസ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും (ഓവറോൾ സെക്കൻഡ്) ഐഡിയൽ സ്വന്തമാക്കി.
കൂടാതെ വിവിധ ഇനങ്ങളിലായി നിരവധി :: സമ്മാനങ്ങളും എ-ഗ്രേഡുകളും വിദ്യാർത്ഥികൾ വാരിക്കൂട്ടി…വിദ്യാർത്ഥികളുടെ കഠിനാധ്വാനവും അറബിക് വിഭാഗം മേധാവി മുഹമ്മദ് ഹനീഫ, കൺവീനർ ഹംസത്ത് ഹുദവി, അധ്യാപകരായ യൂസഫ് ഫൈസി, ഷിബിൻ അഷ്‌റഫി, കെ കെ കരീം , ഇജാസ് അശ്‌റഫി എന്നിവരുടെ നേതൃത്വത്തിലുള്ള പരിശീലനവും രക്ഷിതാക്കളുടെ പിന്തുണയുമാണ് ഈ വലിയ നേട്ടത്തിന് പിന്നിലെന്ന് മാനേജ്‌മെന്റും അറബിക് വിഭാഗവും അറിയിച്ചു. വിജയികളായ വിദ്യാർത്ഥികളെയും അധ്യാപകരെയും സ്ഥാപന മാനേജ്‌മെന്റ് അഭിനന്ദിച്ചു.