BREAKING NEWSKUTTIPPURAMLATEST NEWSLocal news

യു.പി. അധ്യാപകർക്കായി ‘റിവൈവ് – നവജീവനം’ പരിശീലനത്തിന് കഴുത്തല്ലൂർ NIAUP സ്കൂളിൽ തുടക്കമായി.

​കുറ്റിപ്പുറം: സമഗ്ര ശിക്ഷാ കേരളം മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ബി.ആർ.സി.യുടെ ആഭിമുഖ്യത്തിൽ ഉപജില്ലയിലെ യു.പി. വിഭാഗം അധ്യാപകർക്കായി സംഘടിപ്പിക്കുന്ന ‘റിവൈവ് – നവജീവനം’ പരിശീലനത്തിന് കഴുത്തല്ലൂർ എൻ.ഐ.എ.യു.പി. സ്കൂളിൽ തുടക്കമായി. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആസാദ് അജയ് അധ്യാപക പരിശീലനം ഉദ്ഘാടനം ചെയ്തു.

ഒക്ടോബർ 23, 24 തീയതികളിലായാണ് രണ്ടു ദിവസത്തെ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്​ചടങ്ങിൽ കുറ്റിപ്പുറം ബി.ആർ.സി. ബി.പി.സി. സാജിദ് പി. സ്വാഗതം ആശംസിച്ചു. കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനും ആധുനിക ബോധനരീതികൾ പരിചയപ്പെടുത്തുന്നതിനും ബി.ആർ.സി. നടപ്പിലാക്കുന്ന ഇത്തരം പരിശീലനങ്ങൾ ഏറെ സഹായകരമാണെന്ന് അദ്ദേഹം പറഞ്ഞു.

കുറ്റിപ്പുറം എ.ഇ.ഒ. രാജൻ എം. വി. അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ രംഗത്തെ പുതിയ മാറ്റങ്ങൾ ഉൾക്കൊണ്ട് ക്ലാസ് മുറികളെ കൂടുതൽ ശിശുസൗഹൃദവും സർഗ്ഗാത്മകവുമാക്കാൻ അധ്യാപകർ മുന്നോട്ടുവരണമെന്ന് അദ്ദേഹം അധ്യക്ഷ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.​കഴുത്തല്ലൂർ എൻ.ഐ.എ.യു.പി. സ്കൂൾ പ്രഥമാധ്യാപകൻ അൻവർ വി. ആശംസകൾ അർപ്പിച്ചു സംസാരിച്ചു

കൽപ്പകഞ്ചേരി ജി.എൽ.പി. സ്കൂൾ അധ്യാപകൻ സമീർ ടി. നന്ദി രേഖപ്പെടുത്തി.​മലയാളം, ഇംഗ്ലീഷ്, ഗണിതം എന്നീ വിഷയങ്ങളിലെ അടിസ്ഥാനശേഷികൾ, നൂതന സാങ്കേതികവിദ്യാധിഷ്ഠിത ബോധനരീതികൾ, ക്ലാസ് മുറികളിലെ വിവിധ തരത്തിലുള്ള ഇടപെടലുകൾ എന്നിവ ആസ്പദമാക്കിയുള്ള സെഷനുകൾക്ക് വിദഗ്ധരായ ആർ.പി. മാർ നേതൃത്വം നൽകും.

ശില്പശാല ഒക്ടോബർ 24-ന് വൈകുന്നേരത്തോടെ സമാപിക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button