CHANGARAMKULAM
ചാലിശ്ശേരി ഗത്സമെൻ വി.ബി.എസ് സമാപിച്ചു
ചങ്ങരംകുളം:ചാലിശ്ശേരി ഗത് മെൻ പ്രയർ ഫെല്ലോഷിപ്പ് വിബിഎസ് സമാപിച്ചു.എക്സൽ മിനിസ്ട്രി തിരുവല്ലയും ഗത്സമെൻ ഫെല്ലോഷിപ്പ് സംയുക്തമായാണ് വി ബി എസ്
വർണ്ണാഭമാക്കിയത്.കുട്ടികൾക്കായി വിവിധ മൽസരങ്ങൾ, ഗാന പരിശീലനം, പപ്പറ്റ് ഷോ, ഫിലിം ഷോ എന്നിവ ഉണ്ടായി. പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങളും വിതരണം നടത്തി.സമാപന ദിവസം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായി.പരിപാടികൾക്ക് ജെക്കബ്, വിൽസൻ, സി.വി.ഷാബു, മാത്യൂസ് എക്ൽ മിനി സി പ്രവർത്തകരായ ഷൈജു, മനീഷ്, ഡെന്നീസ് എന്നിവർ നേതൃത്വം നൽകി.
