BREAKING NEWSEDAPPALLATEST NEWS
ശ്രീറാം ഫിനാൻസ് സ്കോളർഷിപ്പ് വിതരണം ചെയ്തു
എടപ്പാൾ | ശ്രീറാം ഫിനാൻസ് എടപ്പാൾ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണം നടത്തി. ചടങ്ങ് തവനൂർ എംഎൽഎ അഡ്വ. വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മെഹറുന്നീസ കെ.പി., ഷാജി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ശ്രീറാം ഫിനാൻസ് ലിമിറ്റഡ് റീജിയണൽ ബിസിനസ് ഹെഡ് സനൽ എം.ആർ. ചടങ്ങിൽ സന്നിഹിതനായിരുന്നു.
വിദ്യാഭ്യാസത്തിലൂടെ വിദ്യാർഥികളുടെ ഭാവി സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ ‘ബെറ്റർ ടുമോറോ ടുഗെദർ’ എന്ന സന്ദേശമുയർത്തിയാണ് ശ്രീറാം ഫിനാൻസ് ബിയോണ്ട് ഫിനാൻഷ്യൽ സർവീസസ് പദ്ധതിയുടെ ഭാഗമായി സ്കോളർഷിപ്പ് വിതരണം സംഘടിപ്പിച്ചത്.