BREAKING NEWSLATEST NEWS

ചങ്ങരംകുളത്ത് മത്സ്യ വില്പനക്കാർ തമ്മിൽ സംഘർഷം : ഒരാൾക്ക് വെട്ടേറ്റു

ചങ്ങരംകുളം : മത്സ്യ വിൽപനക്കിടെ ഉണ്ടായ തർക്കത്തിനിടയിൽ യുവാവിന് വെട്ടേറ്റു.പൊന്നാനി സ്വദേശി മുജീബ് (30)നാണ് വെട്ടേറ്റത്.കാലിനും കൈക്കും വെട്ടേറ്റ മുജീബിനെ സഹപ്രവർത്തകർ ചേർന്ന് ചങ്ങരംകുളത്ത് സൺറൈസ് ആശുപത്രിയിലും പിന്നീട് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ശനിയാഴ്‌ച രാത്രി എട്ട് മണിയോടെ ചങ്ങരംകുളം ചിയ്യാനൂർ പാടത്താണ് സംഭവം.

സംസ്ഥാന പാതയിൽ മാർസ് സിനിമാസിന് സമീപം ഗുഡ്‌സ് ഓട്ടോയിൽ മത്സ്യ വിൽപന നടത്തുന്ന മുജീബുമായി തൊട്ടടുത്ത് മത്സ്യ വിൽപന നടത്തുന്ന ചങ്ങരംകുളം സ്വദേശിയായ ലത്തീഫ് വാക്കേറ്റത്തിലാവുകയും ലത്തീഫ് മത്സ്യം വെട്ടുന്ന കത്തിയെടുത്ത് അക്രമിക്കുകയായിരുന്നുവെന്നാണ് മുജീബ് പോലീസിന് നൽകിയ മൊഴി.സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതിക്കായി ചങ്ങരംകുളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button