CHANGARAMKULAMLocal news
ചങ്ങരംകുളത്ത് ബിൽഡിങ്ങിൽ നിന്ന് വീണ് വെൽഡിങ് തൊഴിലാളികൾക്ക് ഗുരുതര പരിക്ക്
ചങ്ങരംകുളം : ചങ്ങരംകുളത്ത് ഷീറ്റ് വർക്കിനിടെ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് പൈപ്പ് പൊട്ടി താഴെ വീണ് വെൽഡിങ് തൊഴിലാളികൾക്ക് ഗുരുതര പരിക്ക് ‘കപ്പൂർ കൊഴിക്കര സ്വദേശി ജിഷിൽ(24),പുത്തൻപള്ളി സ്വദേശി മോഹനൻ(50) എന്നിവർക്കാണ് പരിക്കേറ്റത്.ചങ്ങരംകുളം ടൗണിൽ ചിറവല്ലൂർ റോഡിൽ കെട്ടിടത്തിന് മുകളിൽ ഷീറ്റ് വർക്ക് ചെയ്യുന്ന തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്.വെൽഡിങ് ജോലി ചെയ്യുന്നതിനിടെ പൈപ്പ് പൊട്ടി രണ്ട് പേരും താഴേക്ക് വീഴുകയായിരുന്നു.30 അടിയോളം ഉയരത്തിൽ നിന്നാണ് ഇരുവരും താഴെ വീണത്.പരിക്കേറ്റവരെ ഓടി കൂടിയവർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.തലക്ക് ഗുരുതരമായി പരിക്കേറ്റ ജിഷിലിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയി.