CHANGARAMKULAMLocal news

ഡി വൈ എഫ് ഐ ചാലിശ്ശേരി ടൗൺ മേഖല സമ്മേളനം സമാപിച്ചു

ചാലിശ്ശേരി:ഡി വൈ എഫ് ഐ ചാലിശ്ശേരി ടൗൺ മേഖല സമ്മേളനം സമാപിച്ചു.ഞായറാഴ്ച രാവിലെ ഡിവൈഎഫ്ഐ മേഖല ട്രഷറർ ദിപിൻ പതാക ഉയർത്തിയതോടെ സമ്മേളനത്തിന് തുടക്കമായി .റാലിയും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി പൊതുസമ്മേളനം ഡി വൈ എഫ് ഐ പാലക്കാട് ജില്ലാ ജോ : സെക്രട്ടറി  ടി.പി ഷെഫീഖ്  ഉദ്ഘാടനം ചെയ്തു.മേഖല ട്രഷറർ ദിപിൻ അധ്യക്ഷനായി.രക്തസാക്ഷി പ്രമേയം ,അനുശോചന പ്രമേയം എന്നിവ ഷാൻവിനു ,  സ്നേഹ എന്നിവർ അവതരിപ്പിച്ചു.പ്രവർത്തനറിപ്പോർട്ട് , സംഘടനാ റിപ്പോർട്ട് ,പൊതുചർച്ച ,തെരഞ്ഞെടുപ്പ് എന്നിവ ഉണ്ടായി.അങ്ങാടിയിൽ മേഖല സമ്മേളനത്തിന് 20 വർഷങ്ങൾക്ക് ശേഷമാണ് ആദിത്യം വഹിക്കുന്നത്.സംഘാടക സമിതി ചെയർമാൻ ആനി വിനു ,എൽ.സി സെക്രട്ടറി വിജയമ്മ ടീച്ചർ,ഏരിയകമ്മിറ്റി അംഗം ടി .എം .,ഡി.വൈ.എഫ്.ഐ തൃത്താല ബ്ലോക്ക് പ്രസിഡൻറ് കെ.പ്രയാൺ.വൈസ് പ്രസിഡൻറ് വിഎസ് ശിവാസ് , എൽ സി അംഗം പി വി രജീഷ്, സി.കെ. ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു പുതിയ ഭാരവാഹികളായി സെക്രട്ടറി കെ.സുധീഷ്  , പ്രസിഡന്റ് ദിപിൻ , ട്രഷറർ കെ അരുൺ എന്നിവരെ തെരഞ്ഞെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button