EDAPPALLocal news

വിജയോത്സവ്–2026: SSLC, +2 വിജയികളെ ആദരിച്ച് മാനൂർ MSF–ഹരിത സംയുക്ത സംഗമം

മാണൂർ: SSLC, ഹയർ സെക്കൻഡറി (+2) പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി മാണൂർ MSFയും ഹരിതയും സംയുക്തമായി സംഘടിപ്പിച്ച “വിജയോത്സവ്–2026” ശ്രദ്ധേയമായി. വിദ്യാർത്ഥികളുടെ അക്കാദമിക നേട്ടങ്ങളെ അംഗീകരിക്കുകയും ഉന്നത പഠനത്തിനുള്ള പ്രചോദനം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.

ഹരിത സെക്രട്ടറി ഉമൈബ സ്വാഗതം ആശംസിച്ച ചടങ്ങിൽ MSF പ്രസിഡന്റ് ആരിഫ് AK അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മൂതൂർ പരിപാടി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പത്തിൽ അഷ്‌റഫ്, KK ഹൈദ്രോസ് സാഹിബ്,
ഷറഫു പിലാക്കൽ, ഡോ മൻസൂർ മരയംങ്ങാട്ട് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ഷഹാന ശർത്തു മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ രംഗത്തെ മികവും യുവതലമുറയുടെ സാമൂഹിക ഉത്തരവാദിത്വവും പ്രഭാഷണത്തിൽ അവർ എടുത്തുപറഞ്ഞു.

ഷാജിമോൾ പാലത്തിങ്കൽ, ജില്ലാ പഞ്ചായത്ത് അംഗം വസീമ വേളേരി, ബ്ലോക്ക്, കവി അയൂബ് ആലുക്കൽ പഞ്ചായത്ത് അംഗം സൗമ്യ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മാരായാ ഉമ്മർ പാലക്കൽ, ജാഫർ എന്നിവർ ആശംസകൾ നേർന്നു.

MSF പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഷഹബാൻ, വനിതാ ലീഗ് നേതാക്കളായ നൂർജഹാൻ സലാം, ഷബീന, താജുനിസ, ഷബീന ബീഗം എന്നിവർ സംസാരിച്ചു.

പരിപാടിയിൽ വിജയികളായ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങളും അനുമോദനപത്രങ്ങളും വിതരണം ചെയ്തു. വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും വലിയ തോതിൽ പങ്കെടുത്ത ചടങ്ങ് വിദ്യാഭ്യാസ വിജയങ്ങളുടെ ആഘോഷമായി മാറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button