EDAPPALLocal news

ഓപ്പറേഷൻ തൂഫാൻ; 10 ലിറ്റർ വിദേശമദ്യവുമായി എടപ്പാൾ തട്ടാൻപടി സ്വദേശി പിടിയിൽ

എടപ്പാൾ: ഓപ്പറേഷൻ തൂഫാൻ 10 ലിറ്റർ വിദേശമദ്യവുമായി എടപ്പാൾ സ്വദേശി പിടിയിൽ. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ ഡാൻസാഫ് ടീമും പൊന്നാനി പോലീസും എടപ്പാൾ പൊന്നാനി റോഡിൽ തട്ടാൻപടിയിൽ നടത്തിയ പരിശോധനയിലാണ് എടപ്പാൾ തട്ടാൻപടി സ്വദേശിയായ മോഹനൻ എന്നയാളെ വിൽപ്പന നടത്തുന്നതിനിടയിൽ പത്ത് ലിറ്റർ വിദേശ മദ്യവുമായി പിടി കൂടിയത്. ഇയാൾക്കെതിരെ എക്സൈസ് മുൻപ് പല തവണ കേസ് എടുത്തിരുന്നു എങ്കിലും ഇത്രയും അളവിൽ മദ്യം പിടികൂടുന്നത് ആദ്യമായാണ്. തട്ടാൻപടി അങ്ങാടിക്ക് സമീപത്തായിട്ടാണ് ഇയാൾ മദ്യ വിൽപ്പന നടത്തിയിരുന്നത്. മദ്യം വാങ്ങാൻ നിരവധി പേരാണ് ഇവിടെ വന്നിരുന്നത്. ഇത് നാട്ടുകാർക്ക് കാര്യമായ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.നടപടി ആവശ്യപ്പെട്ട് നാട്ടുകാരിൽ ചിലർ ജില്ലാ പോലീസ് മേധാവിക്ക് പരാതി അയച്ചിരുന്നു. പൊന്നാനി കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. തിരൂർ ഡി.വൈ.എസ്.പി.എ എം സിദ്ധിക്കിന്റെ നിർദ്ദേശപ്രകാരം പൊന്നാനി എസ്.എച്ച്.ഒ സതീഷ് കുമാർ, തിരൂർ ഡാൻസാഫ് ടീമിലെ എ.എസ്.ഐ രാജേഷ്, എസ്.സി.പി.ഒ ഉദയകുമാർ, സി.പി.ഒ മാരായ ശ്രീഷ്, ഉണ്ണിക്കുട്ടൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button