EDAPPALLocal newsപോത്തന്നൂർ

ലോകകപ്പ്; അർജന്റീനയുടെ വിജയം ആഘോഷിച്ച് കുരുന്ന് ആരാധകർ

എടപ്പാൾ: ജി.യു.പി.എസ് പോത്തന്നൂരിലെ കുരുന്ന് ആരാധകർ, ലോകകപ്പ് ഫുട്ബോളിലെ പ്രഥമ മത്സരത്തിൽ മെസ്സിയുടെ ഹാട്രിക്കോടെ ഗംഭീരമത്സരം കാഴ്ചവെച്ച അർജന്റീനയുടെ വിജയം ആഘോഷിച്ചു. കുട്ടികൾ തങ്ങളുടെ പ്രിയപ്പെട്ട ടീമിന്റെ ജേഴ്സി അണിഞ്ഞുകൊണ്ടാണ് വിജയാഘോഷത്തിൽ പങ്കെടുത്തത്. കാലടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. കുഞ്ഞാപ്പ, പി.ടി.എ പ്രസിഡണ്ട് ടി.വി അബ്ദുൽസലാം എന്നിവർ കുട്ടികളുടെ സന്തോഷത്തിൽ പങ്കുചേർന്നു. അധ്യാപകരായ ജോസഫ്, രാഖി, ജ്യോതി, ജിഷാദ് എന്നിവർ നേതൃത്വം നൽകി. ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കുന്നതിനായി ഷൂട്ടൗട്ട് മത്സരം, പ്രവചന മത്സരം തുടങ്ങിയ
ധാരാളം പരിപാടികൾ വിദ്യാലയത്തിൽ സംഘടിപ്പിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button