Local newsMARANCHERY

എം.എല്‍.എയുടെ ഇടപെടല്‍ ഫലം കണ്ടു; പാലപ്പെട്ടി എ.എം.എല്‍.പി സ്‌കൂളിന് പുതിയ കെട്ടിടമൊരുങ്ങും

ദേശീയപാത വികസനത്തിന്റെ ഭാഗമായി മുഴുവനായും പൊളിച്ചു മാറ്റുന്ന പാലപ്പെട്ടി എ.എം.എല്‍.പി സ്‌കൂളിന് പുതിയ കെട്ടിടം ഒരുങ്ങും. എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടം നിര്‍മിച്ചു നല്‍കാനും സ്‌കൂളിനായി സ്ഥലം വിട്ടു നല്‍കാനും പി.നന്ദകുമാര്‍ എം.എല്‍.എയുടെ

അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാനേജ്മെന്റ്പ്രതിനിധികൾ രേഖാമൂലം ഉറപ്പു
നൽകി. സ്കൂൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ സംബന്ധിച്ചും സ്കൂളിന് പുതിയ കെട്ടിടം നിർമിക്കേണ്ടതിന്റെ
അനിവാര്യതയെക്കുറിച്ചും എം.എൽ.എ വിശദീകരിച്ചു. എം.എൽ.എയുടെ നിർദേശങ്ങളോട്മാനേജ്മെന്റ് പ്രതിനിധികൾ അനുകൂലമായി പ്രതികരിച്ചു.
1939ൽ സ്കൂൾ സ്ഥാപിതമായ
പാലപ്പെട്ടിയിലെ എ.എം.എൽ.പി
സ്കൂളിൽ പാവപ്പെട്ട മത്സ്യ
തൊഴിലാളികളുടെ മക്കളടക്കം
നൂറോളം കുട്ടികളാണ് പഠിക്കുന്നത്.
ദേശീയപാത വികസനത്തിന്റെ
ഭാഗമായി പൊളിച്ചുമാറ്റപ്പെടുന്ന
സ്കൂൾ തൊട്ടടുത്ത സ്ഥലത്ത്
പുതുക്കി പണിയുമെന്ന് മാനേജ്മെന്റ്
ഉറപ്പ് നൽകിയിരുന്നു. എന്നാൽ
മുമ്പെടുത്ത തീരുമാനത്തിൽ നിന്ന്
മാനേജ്മെന്റ് പിൻമാറുന്ന നിലപാട്

പിന്നീട്
സ്വീകരിക്കുകയായിരുന്നു.സ്കൂൾ
അടച്ചുപൂട്ടാൻ അനുവദിക്കരുതെന്ന്
ആവശ്യപ്പെട്ട് പ്രധാനധ്യാപകയും
പി.ടി.എയും പി.നന്ദകുമാർ
എം.എൽ.എയ്ക്ക് നിവേദനം
നൽകിയിരുന്നു. പൊതു വിദ്യാഭ്യാസ
മന്ത്രി ശിവൻകുട്ടിയ്ക്ക് എം.എൽ.എ
കത്ത് നൽകിയതിനെ തുടർന്ന്
പി.നന്ദകുമാർ എം.എൽ.എയുടെ
അധ്യക്ഷതയിൽ ജില്ലയിലെ
പൊതുവിദ്യാഭ്യാസ രംഗത്തെ ഉന്നത
ഉദ്യോഗസ്ഥർ , ത്രിതല പഞ്ചായത്ത്
പ്രതിനിധികൾ , രാഷ്ട്രീയപാർട്ടി
പ്രതിനിധികൾ, പിടിഎ , മാനേജ്മെന്റ്
എന്നിവർ ഉൾപ്പെടെയുള്ള യോഗം
ചേരാൻ പൊതുവിദ്യാഭ്യാസ വകുപ്പ്
നിർദേശിക്കുകയായിരുന്നു.യോഗത്
തിൽ പെരുമ്പടപ്പ് ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.
ഇ.സിന്ധു , പെരുമ്പടപ്പ് പഞ്ചായത്ത്
പ്രസിഡന്റ് ബിനീഷ മുസ്തഫ,
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്
വികസന സാൻഡിങ് കമ്മിറ്റി

ചെയർപേഴ്സൺ എ.എച്ച് റംഷീന,
മലപ്പുറം ജില്ലാ ഡി.ഡി.ഇ കുസുമം,
പൊന്നാനി തഹസിൽദാർ സുരേഷ് ,
തിരൂർ വിദ്യാഭ്യാസ ജില്ലാ ഡി. ഇ.ഒ
രമേഷ്കുമാർ, പൊന്നാനി ഉപജില്ല
എ.ഇ.ഒ ഷാജ, ലാൻഡ്
അമ്യൂസിഷൻ തഹസിൽദാർ ലിജി
ജോർജ് , രാഷ്ട്രീയ പാർട്ടി
പ്രതിനിധികളായ സുനിൽമാർ ,
ഉണ്ണികൃഷ്ണൻ , പി.ടി.എ പ്രസിഡന്റ്
ഹുസൈൻ കാലടി , മാനേജ്മെന്റ്
പ്രതിനിധികളായ രാജൻ , സുജയ ,
സുചിത്ര, പ്രധാനാധ്യാപിക ഷീബ ,
വാർഡ് അംഗം സുനിൽദാസ്
എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button