മഞ്ചേരി മാർക്കറ്റിലെ കടയിൽ തീപ്പിടുത്തം ആളപായമില്ല
മലപ്പുറം: മഞ്ചേരിയില്‍ വന്‍ തീപിടിത്തം. ചെരണി സ്വദേശിയായ ഉമ്മറിൻ്റെ മഞ്ചേരി ഡെയ്ലി മാര്‍ക്കറ്റിലെ ബേബി സ്റ്റോറിനാണ് തീപിടിച്ചത്. സോര്‍ട്ട് സെര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാത്രിയോടെയാണ് സംഭവം. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നുണ്ട്.
മഞ്ചരി, മലപ്പുറം എന്നിവിടങ്ങളിലെ ഉള്‍പ്പെടെ ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സമീപത്തുള്ള കച്ചവടക്കാരും വാഹന ഡ്രൈവര്‍മാരും രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്കി. കൊവിഡും ലോക്ക് ഡൗണും മൂലം പ്രതിസന്ധിയിലായിരുന്ന കച്ചവടം അടുത്തിടെയാണു പഴയ രീതിയിലേക്കു മാറിക്കൊണ്ടിരുന്നതെന്നു കച്ചവടക്കാര്‍ പറഞ്ഞു. ഒന്നാംനില പൂര്‍ണമായും തീ പടര്‍ന്ന് കത്തി നശിച്ചു. വന്‍തോതില്‍ തീ പടര്‍ന്നതോടെ താഴെ നിര്ത്തിയിട്ടുപോയിരുന്ന ബൈക്കിലേക്കും തീ പടരുമെന്നായപ്പോള്‍ നാട്ടുകാര്‍ എടുത്തുമാറ്റി.
വൈദ്യുതി ലൈനിലേക്കും തീ പടര്‍ന്നതോടെ ലൈന്‍ ഓഫാക്കുകയായിരുന്നു. തുടര്‍ന്നാണ് വിവരം അറിയിച്ചതോടെ മഞ്ചേരിയില്‍ നിന്നും ഫയര്‍ ഫോഴ്സ് എത്തിയത്. ആദ്യം ഓടിക്കൂടിയ നാട്ടുകാര്‍ക്കും കാഴ്ച്ചക്കാരാനാവാനെ കഴിഞ്ഞുള്ളൂ. തീ പുറത്തേക്കുവരെ പടരുന്ന അവസ്ഥ എത്തിയതോടെയാണു ഫയര്‍ ഫോഴ്സും എത്തിയത്.