CHANGARAMKULAM

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി. ചെറുവല്ലൂർ ആമയം ഗുഡ് ഹോപ്പ് സ്കൂളിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ ഏകദേശം 130 പേർ പങ്കെടുത്തു. സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേകം സെന്ററുകൾ മെക് സെവൻ ചീഫ് ട്രൈനർ ജിദേഷ് മക്കരപ്പറമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജബ്ബാർ ആലങ്കോട് അധ്യക്ഷത വഹിച്ചു. ലത്തീഫ് പാണക്കാട്, നിഷാദ് യൂസഫ് എന്നിവർ സംസാരിച്ചു.ദിവസേന രാവിലെ 6.15ന് ഗുഡ് ഹോപ്പ് സ്കൂൾ മൈതാനത്ത് നടക്കുന്ന ഈ സൗജന്യ വ്യായാമ കൂട്ടായ്മയിൽ പ്രദേശവാസികൾക്ക് പങ്കെടുക്കാം. എല്ലാവർക്കും പങ്കെടുക്കാനാകുന്ന രീതിയിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button