BREAKING NEWSLATEST NEWS
ശിശുദിനത്തിൽ അങ്കണവാടിയിൽ സ്നേഹസമ്മാനങ്ങളുമായി റേഞ്ചേഴ്സ്
ചങ്ങരംകുളം : ശിശുദിനത്തോടനുബന്ധിച്ച് പാവിട്ടപ്പുറം എ.ആർ. എച്ച്.എസ്.എസ് ഫോർ ഗേൾസിലെ റേഞ്ചർ യൂണിറ്റ് കോലിക്കര അങ്കണവാടിയിൽ സ്നേഹസന്ദർശനം നടത്തി.അങ്കണവാടിയിലെ കുട്ടികൾക്കായി ക്രയോണുകൾ, കളറിംഗ് ബുക്കുകൾ, കളിപ്പാട്ടങ്ങൾ എന്നിവ റേഞ്ചേഴ്സ് സമ്മാനമായി നൽകി. കുട്ടികളോടൊപ്പം ചിത്രങ്ങൾ വരച്ചും പാട്ടുകൾ പാടിയും അവർ ശിശുദിനം ആഘോഷിച്ചു.റേഞ്ചർ ലീഡർ കെ. സുവിത, എസ്. സജ്ന, ക്രിസ്റ്റീന ടി. ജോർജ്, അഹമ്മദ് പറയങ്ങാട്ടിൽ എന്നിവർ സന്ദർശനത്തിന് നേതൃത്വം നൽകി. അങ്കണവാടി അധ്യാപിക ടി. സിന്ധു, ഹെൽപ്പർ എന്നിവരും പങ്കെടുത്തു.