BREAKING NEWSLATEST NEWSUncategorized

മലപ്പുറത്ത് 14-കാരൻ ഷോക്കേറ്റ് മരിച്ച സംഭവം: കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി

മലപ്പുറം : മലപ്പുറം തിരൂരങ്ങാടിയിൽ സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് പതിനാലുകാരനായ വിദ്യാർഥി ജുനൈദ് മരിച്ച സംഭവത്തിൽ കുടുംബത്തിന് 10 ലക്ഷം രൂപ പ്രത്യേക ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഇതു സംബന്ധിച്ച നിർദേശം വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് കെഎസ്ഇബിക്ക് കൈമാറി.തിരൂരങ്ങാടിയിലെ പാടത്ത് 14കാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായതായി കണ്ടെത്തിയിരുന്നു. ഇതിൻ്റെ ഭാഗമായി വെന്നിയൂർ സെക്ഷൻ അസിസ്റ്റൻ്റ് എഞ്ചിനീയറെ സസ്പെൻഡ് ചെയ്യും. പ്രാഥമിക അന്വേഷണത്തിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷം വീഴ്ച വരുത്തിയ മറ്റ് ഉദ്യോഗസ്ഥർക്ക് എതിരെയും നടപടിയുണ്ടാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button