BREAKING NEWSLATEST NEWS

കുറ്റിപ്പുറം മിനിപമ്പയിലെ മുന്നൊരുക്കങ്ങൾ വിലയിരുത്തി ജില്ലാ കലക്ടറും ഉന്നത ഉദ്യോഗസ്ഥരും സന്ദർശനം നടത്തി

കുറ്റിപ്പുറം; ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് കുറ്റിപ്പുറം മിനിപമ്പയിൽ ഒരുക്കുന്ന ഇടത്താവളത്തിലെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തി. തവനൂർ എം.എൽ.എ അഡ്വ. വി.എസ് ജോയിയുടെ സാന്നിധ്യത്തിലായിരുന്നു സന്ദർശനം.തീർത്ഥാടകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും ഇടത്താവളത്തിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനുമായി ഒരുക്കിയിട്ടുള്ള ക്രമീകരണങ്ങൾ സംഘം വിലയിരുത്തി.

ശുചിത്വം, കുടിവെള്ളം, ഭക്ഷണം, വിശ്രമ സൗകര്യങ്ങൾ, സുരക്ഷ തുടങ്ങിയ കാര്യങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.തവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി അബൂബക്കർ സിദ്ധീഖ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗായത്രി, ടപ്യൂട്ടി കളക്ടർ, ഡി.വൈ.എസ്‌.പി, ഡി.ടി.പി.സി സെക്രട്ടറി, ഫയർ ഫോഴ്‌സ്, കെ.എസ്‌.ഇ.ബി അടക്കമുള്ള ഉദ്യോഗസ്ഥർ ഹഅയ്യപ്പ സേവാ സംഘം പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button